Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി പ്രശ്‌നക്കാരനായിരുന്നോ ?; രാജിവയ്‌ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി കുംബ്ലെ രംഗത്ത്

രാജിവയ്‌ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി കുംബ്ലെ രംഗത്ത്

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (08:04 IST)
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം  രാജിവച്ചതെന്ന് അനിൽ കുംബ്ലെ. ബിസിസിഐക്ക് നല്‍കിയ രാജിക്കത്തിലാണ് ഇക്കാര്യം കുംബ്ലെ വ്യക്തമാക്കിയിരിക്കുന്നത്.

ടീം ഇന്ത്യയുടെ പരിശീലകനാക്കിയ ബിസിസിഐയോടും ക്രിക്കറ്റ് ഉപദേശക സമിതിയോടും നന്ദി പറഞ്ഞാണ് കുംബ്ലെ തന്റെ രാജിക്കത്ത് ആരംഭിക്കുന്നത്.

വിരാട് കോഹ്‌ലിയുടെ താല്‍പ്പര്യങ്ങളെ താന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ഞാന്‍ തുടരുന്നത് ഇഷ്‌ടമല്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ തന്നെ അറിയിച്ചു. ടീം സ്വന്തമാക്കി നേട്ടങ്ങളില്‍ കോഹ്‌ലിയോടും താരങ്ങളോറ്റും നന്ദിയുണ്ട്. രാജിവച്ചൊഴിയാന്‍ ഉചിതമായ സമയം ഇതാണെന്നും കുംബ്ലെയുടെ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

ടീമിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും വെസ്‌റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിന്‍റെ കോച്ചായി കുംബ്ലെ തുടരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുംബ്ലെ രാജി നല്‍കിയത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും കുംബ്ലെയുമായി ഇനി ഒരുമിച്ച് പോകില്ലെന്ന് വിരാട് കോഹ്‌ലി സംശയമേതുമില്ലാതെ അറിയിച്ചിരുന്നു.

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: മുംബൈ ഇനി വിയർക്കും, വിൽ ജാക്സും റിക്കൾട്ടണും മടങ്ങുന്നു, പകരക്കാരനായി ജോണി ബെയർസ്റ്റോ?

42 വയസിൽ ആൻഡേഴ്സൺ വീണ്ടും പന്തെറിയുന്നു, കൗണ്ടിയിൽ കളിക്കും

ഐപിഎല്ലിന്റെ കാശാണോ മുഖ്യം, ഉള്ള ജീവനും കൊണ്ട് ഓട് മക്കളെ, വിദേശതാരങ്ങളെ ഉപദേശിച്ച് മിച്ചല്‍ ജോണ്‍സണ്‍

Shubman Gill: ഗിൽ ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കട്ടെ, നായകനാക്കരുത്, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

Royal Challengers Bengaluru: ഹേസൽവുഡ് തിരിച്ചെത്തും, നെറ്റ്സിൽ പ്രാക്ടീസ് നടത്തി രജത് പാട്ടീധാർ, ആർസിബിക്ക് ആശ്വാസം

അടുത്ത ലേഖനം
Show comments