Webdunia - Bharat's app for daily news and videos

Install App

അർജുൻ ടെൻഡുൽക്കർ തീർച്ചയായും ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കുമെന്ന് സച്ചിനോട് ശ്രീശാന്ത്

Webdunia
ബുധന്‍, 29 ഏപ്രില്‍ 2020 (14:31 IST)
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കുമെന്ന്‌ സച്ചിനോട്‌ ശ്രീശാന്ത്‌. ജന്മദിനാശംസ നേര്‍ന്ന ശ്രീശാന്തിന്‌ സച്ചിന്‍ നന്ദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകന്റെ കഴിവുകളെ ശ്രീശാന്ത് പുകഴ്ത്തിയത്. ശ്രീശാന്തിന്റെ ട്വീറ്റ് സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 
 
വളരെ മികച്ച ബൗളിങ്‌ ആക്ഷനും, മികച്ച താളവുമുള്ള താരമാണ് അർജുൻ. ഇന്ത്യക്ക്‌ വേണ്ടി അര്‍ജുന്‍ ഉറപ്പായും കളിക്കും ശ്രീശാന്ത്‌ ട്വിറ്ററില്‍ സച്ചിന്‌ മറുപടിയായി കുറിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ഇടം‌പിടികച്ചത് മുതൽ അർജുൻ ടെൻഡുൽക്കറിന്റെ പ്രകടനം വാർത്തകളിൽ ഇടംപിടിയ്ക്കാറുണ്ട്. പേസ്‌ ബൗളിങ്ങിന്‌ പുറമെ കൂറ്റന്‍ ഷോട്ടുകള്‍ പറത്താനുള്ള അര്‍ജുന്റെ കഴിവും ചർച്ചയായിട്ടുള്ളതാണ്.
 
നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോൾ ഇന്ത്യന്‍ താരങ്ങള്‍ക്കായും വിദേശ ടീമിനായും പന്തെറിയാന്‍ അര്‍ജുന്‍ എത്താറുണ്ട്‌. രവി ശാസ്‌ത്രി ഉൾപ്പടെയുള്ളവര്‍ അര്‍ജുന്റെ ബൗളിങ്‌ നിരീക്ഷിച്ച്‌ നിര്‍ദേശങ്ങള്‍ നൽകുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകൻ മകൻ എന്നത് വലിയ ഉത്തരവാദിത്തമാണ് അർജുന് മേലുള്ളത്. ഇന്ത്യന്‍ എ ടീമിലേക്ക്‌ അര്‍ജുന്റെ വരവിനായി കാത്തിരിയ്ക്കുകയാണ് ക്രിക്കറ്റ് ലോകം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments