സേനാ രാജ്യങ്ങളിൽ അഞ്ച് വിക്കറ്റ് നേട്ടമില്ല, അശ്വിനെ ആരാണ് മികച്ചവൻ എന്ന് വിശേഷിപ്പിക്കുന്നത്?

Webdunia
വ്യാഴം, 21 ജൂലൈ 2022 (15:25 IST)
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ ആർ അശ്വിൻ്റെ പേരും ചേർത്തുപറയുന്നതിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കർ. ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസിലൻഡ്,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ അശ്വിൻ്റെ ബൗളിങ് റെക്കോർഡ് ചൂണ്ടികാട്ടിയാണ് മഞ്ജരേക്കറുടെ വിമർശനം.
 
ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ ചിലർ അശ്വിൻ്റെ പേര് പറയാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയങ്ങളുണ്ട്. ഒന്നാമതായി സേനാ രാജ്യങ്ങളിൽ ഒരിടത്തും അശ്വിന് ഒരു അഞ്ച് വിക്കറ്റ് നേട്ടം പോലുമില്ല.ഇന്ത്യൻ പിച്ചുകളിൽ അശ്വിൻ മികച്ച നേട്ടങ്ങൾ കൊയ്യുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യൻ പിച്ചുകൾ അശ്വിൻ്റെ ബൗളിങ് ശൈലിക്ക് അനുകൂലമായി തയ്യാറാക്കിയതാണെന്ന് നാം മറക്കരുത്.
 
അശ്വിൻ ഒരു വശത്ത് വിക്കറ്റുകൾ വാരികൂട്ടുമ്പോൾ ജഡേജയും സമാനമായി കളിക്കുന്നുണ്ട്. ഇതേ ഇന്ത്യൻ പിച്ചുകളിൽ അശ്വിനേക്കാൾ നന്നായി അക്ഷർ പട്ടേൽ വിക്കറ്റ് വീഴ്ത്തുന്നതും നാം കണ്ടു. അതുകൊണ്ട് തന്നെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ അശ്വിനെ പരിഗണിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Westindies: രണ്ടാം ടെസ്റ്റ്, ഡൽഹിയിൽ ഒരുക്കുന്നത് റണ്ണൊഴുകുന്ന പിച്ച്, സ്പിന്നർമാർക്ക് ആനുകൂല്യം

Women's ODI World cup: വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം

76 റണ്‍സിന് 7 വിക്കറ്റ്, എന്നിട്ടും നേടിയെടുത്തത് 107 റണ്‍സിന്റെ വിജയം, ചാമ്പ്യന്‍ മെന്റാലിറ്റി എന്നാല്‍ ഓസീസ് തന്നെ

Pakistan Women: വീണ്ടും നാണംകെട്ട് പാക്കിസ്ഥാന്‍; ഓസ്‌ട്രേലിയയോടു 107 റണ്‍സ് തോല്‍വി

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

അടുത്ത ലേഖനം
Show comments