Webdunia - Bharat's app for daily news and videos

Install App

അശ്വിനെ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മൈക്കൽ വോൺ

Webdunia
ഞായര്‍, 29 ഓഗസ്റ്റ് 2021 (15:13 IST)
സ്പിന്നർ ആർ അശ്വിനെ അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ കളിപ്പിക്കണമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. അവസാന ടെസ്റ്റുകൾ നടക്കുന്ന ഓവലും മാഞ്ചസ്റ്ററും പരമ്പരാഗതമായി  കൂടുതല്‍ സ്പിന്നിനെ തുണക്കുന്ന പിച്ചുകളാണെന്നും ഈ സാഹചര്യത്തിലും അശ്വിന് ഇന്ത്യ അവസരം ന‌ൽകാതിരുന്നാൽ അത് തന്നെ അത്ഭുതപ്പെടുത്തുമെന്നും വോൺ പറഞ്ഞു.
 
നീണ്ട വാലറ്റമാണ് ഇന്ത്യയുടെ പരാജയം എളുപ്പമാക്കിയത്. ലോര്‍ഡ്‌സില്‍ വാലറ്റം മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ ലീഡ്‌സില്‍ അവര്‍ അമ്പേ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് പോസിറ്റീവായി ഒന്നും തന്നെ മൂന്നാം ടെസ്റ്റിലില്ല. പൂജാര റണ്‍സ് നേടിയെന്നതുകൊണ്ട് അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാവുമെന്ന് മാത്രം. 
 
അടുത്ത ടെസ്റ്റിൽ പൂജാര സ്ഥാനം നിലനിർത്തും. എന്നാൽ ടെസ്റ്റിലെങ്കിലും അശ്വിനെ കളിപ്പിക്കാന്‍ ഇന്ത്യ തയാറാവണം. കാരണം നാല് വാലറ്റക്കാരെക്കൊണ്ട് എല്ലാ മത്സരങ്ങളിലും ഇറങ്ങാനാവില്ല. ലോർഡ്‌സിൽ ഈ വാലറ്റക്കാർ രക്ഷപ്പെട്ടു. പക്ഷേ ഇത്തവണ ലീഡ്‌സിൽ അവർ അമ്പേ പരാജയപ്പെട്ടു. അഞ്ച് ടെസ്റ്റ് സെഞ്ചുറിയും 400 വിക്കറ്റും നേടിയിട്ടുള്ള അശ്വിനെ അടുത്ത ടെസ്റ്റിലെങ്കിലും കളിപ്പിക്കാന്‍ ഇന്ത്യ തയാറാവണം. വോൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്

ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം

അടുത്ത ലേഖനം
Show comments