Webdunia - Bharat's app for daily news and videos

Install App

Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് ഇങ്ങനെ, സഞ്ജുവിന്റെ കാര്യം തുലാസില്‍

Webdunia
ബുധന്‍, 19 ജൂലൈ 2023 (10:39 IST)
Asia Cup: ഇന്ത്യയും പാക്കിസ്ഥാനും അടക്കം ആറ് ടീമുകള്‍ ഏറ്റുമുട്ടുന്ന ഏഷ്യാ കപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കും. ഇത്തവണ ഏകദിന ഫോര്‍മാറ്റില്‍ ആണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ തവണ ട്വന്റി 20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഏറ്റുമുട്ടുക. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്. കഴിഞ്ഞ തവണ ഫൈനല്‍ പോലും കാണാന്‍ സാധിക്കാതെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായിരുന്നു. ഏകദിന ലോകകപ്പ് കൂടി അടുത്തിരിക്കുന്നതിനാല്‍ ഇന്ത്യക്ക് ഇത്തവണ ഏഷ്യാ കപ്പ് നിര്‍ണായകമാണ്. 
 
ഏകദിന ലോകകപ്പിനുള്ള ട്രയല്‍ ആയിരിക്കും ഇത്തവണ ഏഷ്യാ കപ്പ്. ലോകകപ്പിന് സജ്ജമാക്കേണ്ട ടീമിനെ ആയിരിക്കും ഏഷ്യാ കപ്പിലും നിയോഗിക്കുക. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും പ്രധാന ഓപ്പണര്‍മാരായി തുടരും. ഇഷാന്‍ കിഷന്‍ ആയിരിക്കും ബാക്കപ്പ് ഓപ്പണര്‍. 
 
വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരെയാണ് മധ്യനിരയിലേക്ക് പരിഗണിക്കുന്നത്. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി ഫിറ്റ്‌നെസ് വീണ്ടെടുത്തില്ലെങ്കില്‍ ശ്രേയസ് അയ്യരിനെ ടീമില്‍ ഉള്‍പ്പെടുത്തില്ല. അങ്ങനെ വന്നാല്‍ മധ്യനിരയിലെ പ്രധാന ബാറ്ററായി മലയാളി താരം സഞ്ജു സാംസണ്‍ എത്തും. ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ ഉണ്ടെങ്കില്‍ സഞ്ജുവിന്റെ സാധ്യത കുറയും. 
 
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും ഓള്‍റൗണ്ടര്‍മാര്‍. ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ആണെന്ന ആനുകൂല്യം ജഡേജയ്ക്കും അക്ഷറിനും ലഭിക്കും. കെ.എല്‍.രാഹുല്‍ ആയിരിക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന താരം. ഏകദിനത്തില്‍ മധ്യനിര ബാറ്ററായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ളതിനാല്‍ രാഹുല്‍ ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. 
 
സ്പിന്നര്‍മാരായി കുല്‍ദീപ് യാദവിനേയും യുസ്വേന്ദ്ര ചഹലിനേയുമാണ് പരിഗണിക്കുക. ബാക്കപ്പ് സ്പിന്നറായി രവി ബിഷ്‌ണോയിക്കും അവസരം ലഭിക്കും. ജസ്പ്രീത് ബുംറ തിരിച്ചെത്തിയാല്‍ പേസ് ബൗളിങ് യൂണിറ്റിനെ നയിക്കാന്‍ മറ്റൊരു ബൗളറെ ഇന്ത്യക്ക് തേടേണ്ടി വരില്ല. ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും കൂടി എത്തിയാല്‍ പേസ് നിര സജ്ജം. അതേസമയം ബുംറ ഏഷ്യാ കപ്പിന് ഇല്ലെങ്കില്‍ പകരം അര്‍ഷ്ദീപ് സിങ്ങിന് അവസരം ലഭിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അടുത്ത ലേഖനം
Show comments