Webdunia - Bharat's app for daily news and videos

Install App

Asia Cup 2023, India vs Pakistan : ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി ! കളി നടക്കാന്‍ സാധ്യത കുറവ്, കാരണം ഇതാണ്

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (13:27 IST)
Asia Cup 2023, India vs pakistan: ഏഷ്യാ കപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കാന്‍ സാധ്യത കുറവെന്ന് കാലാവസ്ഥ പ്രവചനം. സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് മത്സരം നടക്കേണ്ടത്. എന്നാല്‍ ശക്തമായ മഴയും കാറ്റും ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം നടക്കേണ്ടത്. ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ശനിയാഴ്ചയും കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് പ്രവചനം. 
 
യുകെ ആസ്ഥാനമായ മെറ്റ് ഓഫീസ് കാലാവസ്ഥ പ്രവചനം അനുസരിച്ച് കാന്‍ഡിയില്‍ ശനിയാഴ്ച മഴയ്ക്കുള്ള സാധ്യത 70 ശതമാനമാണ്. മത്സരം ആരംഭിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് മഴ വില്ലനായി എത്തുമെന്നാണ് പ്രവചനത്തില്‍ പറയുന്നു. കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മറ്റൊരു കാലാവസ്ഥ പ്രവചനത്തില്‍ മഴയ്ക്കുള്ള സാധ്യത 90 ശതമാനമാണെന്നും പറയുന്നു. 
 
അതേസമയം, മത്സരത്തിനായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങള്‍ ശ്രീലങ്കയില്‍ എത്തി. കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ല. ആദ്യ രണ്ട് മത്സരങ്ങള്‍ രാഹുലിന് നഷ്ടമാകുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നു. ഇഷാന്‍ കിഷന്‍ ആയിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഷമിയേക്കാൾ നല്ലത് ഭുവനേശ്വരാണ്, വിമർശനവുമായി മുൻ ഇന്ത്യൻ താരം

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും, അൽ നസ്റുമായുള്ള കരാർ നീട്ടാം തീരുമാനിച്ചതായി റിപ്പോർട്ട്

റൂട്ട്, സ്മിത്ത്, രോഹിത്, ഇപ്പോൾ വില്ലിച്ചായനും ഫോമിൽ, ഇനി ഊഴം കോലിയുടേത്?

കോലിയും രോഹിത്തും രഞ്ജിയില്‍ ഫ്‌ളോപ്പ്; വിട്ടുകൊടുക്കാതെ രഹാനെ, 200-ാം മത്സരത്തില്‍ മിന്നും സെഞ്ചുറി

ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാകും, എന്നാൽ രോഹിത്തും കോലിയും വിചാരിക്കണം: മുത്തയ്യ മുരളീധരൻ

അടുത്ത ലേഖനം
Show comments