Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടേതിനേക്കാൾ മികച്ച ബൗളിങ് നിര ഓസീസിന്റെയെന്ന് റിക്കി പോണ്ടിംഗ്

അഭിറാം മനോഹർ
ബുധന്‍, 4 ഡിസം‌ബര്‍ 2019 (12:52 IST)
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. മുൻനിര ബൗളർമാരായി ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി,ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ അവസരം കാത്ത് ഉമേഷ് യാദവ് ടെസ്റ്റ് ടീമിൽ പരിചയസമ്പന്നനായ ഇഷാന്ത് ശർമ്മ തുടങ്ങി ഇതുവരെയും ഇല്ലാത്ത തരത്തിലുള്ള പ്രതിഭാ ധാരാളിത്തമാണ് ഇന്ത്യക്ക് നിലവിലുള്ളത് എന്നാൽ ഇന്ത്യൻ പേസർമാരേക്കാൾ വിവിധ സാഹചര്യങ്ങളിൽ മികവ് കാട്ടുവാനാകുക ഓസീസ് ബൗളർമാർക്കെന്നാണ് മുൻ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് പറയുന്നത്.
 
ഇന്ത്യക്ക് വേണ്ടി ഷമിയും ബുമ്രയും ഏതാനും വർഷങ്ങളായി മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഇവർക്ക് പിന്തുണ നൽകാൻ ഉമൃഷും ഇഷാന്തുമുണ്ട്. എങ്കിൽ പോലും ഇന്ത്യയുടേതിനേക്കാൾ മികച്ച ബൗളിങ് നിര ഓസീസിനാണുള്ളതെന്നും പോണ്ടിംഗ് പറയുന്നു.
 
പേസർമാരെ കൂടാതെ സ്പിൻ ബൗളർമാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ഓസീസ് സാഹചര്യങ്ങളിൽ ഇന്ത്യൻ സ്പിന്നർമാർക്ക് കാര്യമായി തിളങ്ങാനായിട്ടില്ലെന്നും റിക്കി പോണ്ടിംഗ് ഓർമിപ്പിച്ചു. ഇപ്പോഴും നേഥൻ ലിയോൺ തന്നെയാണ് ഓസീസ് സാഹചര്യങ്ങളിൽ വിക്കറ്റെടുക്കുന്ന സ്പിന്നർ,മിച്ചൽ സ്റ്റാർക്കിനെ പോലെ ഒരു ഇടംകൈയ്യൻ പേസർ ഓസീസ് ബൗളിങ് നിരക്ക് വൈവിധ്യം നൽകുന്നു. 
 
കൂടെ ഹേസൽവുഡും കമിൻസും കൂടിച്ചേരുന്ന ഓസീസ് ബൗളിങ് നിര ഇന്ത്യയുടേതിനേക്കാൾ അപകടകരമാണ്. പാകിസ്ഥാനെതിരെ നേടിയ വിജയം ഇതിന് അടിവരയിടുന്നു. അതുകൊണ്ടുതന്നെ നിലവിലെ ഏറ്റവും മികച്ച ബൗളിങ് നിരയെ തിരഞ്ഞെടുക്കേണ്ടിവന്നാൽ താൻ ഓസീസ് ബൗളർമാരെ തിരഞ്ഞെടുക്കുമെന്നും റിക്കി പോണ്ടിംഗ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

M S Dhoni: നന്ദി തലേ,.. അറിയാതെയെങ്കിലും ആ സിക്സ് അടിച്ചതിന്, അല്ലായിരുന്നെങ്കിൽ ആർസിബി ഉറപ്പായും തോറ്റേനെ

അടുത്ത ലേഖനം
Show comments