Webdunia - Bharat's app for daily news and videos

Install App

വാര്‍ണറുടെ ചിറകിലേറി മഞ്ഞപ്പട; റൺ ചേസില്‍ റെക്കോര്‍ഡ് ജയവുമായി ഓസ്‌ട്രേലിയ

വാര്‍ണറുടെ ചിറകിലേറി മഞ്ഞപ്പട; റൺ ചേസില്‍ റെക്കോര്‍ഡ് ജയവുമായി ഓസ്‌ട്രേലിയ

Webdunia
വെള്ളി, 16 ഫെബ്രുവരി 2018 (17:15 IST)
സിക്സറുകളുടെയും ഫോറുകളുടെയും ചാകരയായ ഓസ്‌ട്രേലിയ ന്യൂസിലന്‍‌ഡ് അഞ്ചാം ട്വന്റി-20 മത്സരത്തില്‍ മഞ്ഞപ്പടയ്‌ക്ക് തകര്‍പ്പന്‍ ജയം. കിവികള്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം ഏഴ് പന്തും അഞ്ച് വിക്കറ്റും കൈയിലിരിക്കെ ഓസീസ് മറികടക്കുകയായിരുന്നു.

സ്‌കോര്‍: ന്യൂസിലന്‍ഡ്: 243/6 (20 ഓവര്‍) ഓസ്‌ട്രേലിയ : 245/5 (18.5 ഓവര്‍)

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍‌ഡ് ഓസീസ് ബോളര്‍മാരെ നിലംപരിശാക്കി. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും (54 പന്തില്‍ 104 ) ഡേവിഡ് മണ്‍റോയും (33 പന്തില്‍ 76) കളം നിറഞ്ഞതോടെ 64 പന്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ഇതോടെ ന്യൂസിലന്‍‌ഡ് സ്‌കോര്‍ കുതിച്ചുയരുകയും ചെയ്‌തു.

ആറ് ഫോറും ഒമ്പത് സിക്സും സഹിതം ഉള്‍പ്പെടുന്നതായിരുന്നു ഗുപ്‌റ്റിലിന്റെ സെഞ്ചുറി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി ഡേവിഡ് വാര്‍ണര്‍ (24 പന്തില്‍ 59) ഷോര്‍ട്ട് (44 പന്തില്‍ 76)  അടിച്ചു കൂട്ടിയതോടെ ഓസീസിന്റെ കൈകളിലായി മത്സരത്തിന്റെ ഗതി. ഇവര്‍ക്ക് പിന്നാലെ എത്തിയ മാക്‌സ് വെല്‍ 31ഉം ആരോപണ്‍ ഫിഞ്ച് 36 റണ്‍സും കണ്ടെത്തിയതോടെ ഓസ്‌ട്രേലിയ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി.

ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവുമയര്‍ന്ന് സ്‌കോര്‍ പിന്തുടര്‍ന്നുള്ള വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. 2015ൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്‌റ്റ് ഇന്‍ഡീസ് നടത്തിയ റൺ ചേസിന്റെ റെക്കോഡാണ് ഓസ്ട്രേലിയ മറികടന്നത്. 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് വിൻഡീസ് അന്ന് പിന്തുടർന്ന് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

Sanju Samson: ഐപിഎല്ലിലെ ആദ്യ 500 നരികെ സഞ്ജു, ആഞ്ഞുപിടിച്ചാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ കോലിയ്ക്ക് പിന്നിൽ രണ്ടാമനാകാം

Rishab Pant: എനിക്ക് വിലക്കുണ്ടായിരുന്നു, അല്ലെങ്കിൽ കാണാമായിരുന്നു, ഡി സി പ്ലേ ഓഫ് കളിച്ചേനെയെന്ന് റിഷഭ് പന്ത്

അടുത്ത ലേഖനം
Show comments