Webdunia - Bharat's app for daily news and videos

Install App

Australia vs South Africa, WTC 2025 Final: ടെസ്റ്റുകളുടെ ടെസ്റ്റ് മത്സരത്തിനു ഇന്ന് തുടക്കം; കപ്പടിക്കുമോ ദക്ഷിണാഫ്രിക്ക?

WTC 2025 Final: ഓസ്ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ തെംബ ബാവുമയുമാണ് നയിക്കുക

രേണുക വേണു
ബുധന്‍, 11 ജൂണ്‍ 2025 (09:04 IST)
South Africa vs Australia

Australia vs South Africa, WTC 2025 Final: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ഇന്ന് ലോര്‍ഡ്സില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. കഴിഞ്ഞ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്ട്രേലിയയും ആദ്യമായി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. 
 
ഓസ്ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ തെംബ ബാവുമയുമാണ് നയിക്കുക. ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് 3.6 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 30 കോടിക്കു മുകളില്‍) സമ്മാനത്തുകയായി ലഭിക്കും. രണ്ടാമതെത്തുന്ന ടീമിനു 2.16 മില്യണ്‍ യുഎസ് ഡോളര്‍ (18 കോടിക്കു മുകളില്‍) ആണ് പാരിതോഷികം. 2021, 23 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയിക്കുന്ന ടീമിന്റെ പാരിതോഷികം 1.6 മില്യണ്‍ യുഎസ് ഡോളര്‍ (13 കോടി 68 ലക്ഷം) മാത്രമായിരുന്നു. 
 
സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്ട്സ്റ്റാറിലുമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആണിതെന്ന പ്രത്യേകതയും ഉണ്ട്. 2021, 23 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പരാജയപ്പെട്ടു. 
 
ഓസ്ട്രേലിയ, പ്ലേയിങ് ഇലവന്‍: ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്സ് കാരി, ബ്യു വെബ്സ്റ്റര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിന്‍ 
 
ദക്ഷിണാഫ്രിക്ക, പ്ലേയിങ് ഇലവന്‍: ഏദന്‍ മാര്‍ക്രം, റയാന്‍ റിക്കല്‍ട്ടണ്‍, വിയാന്‍ മള്‍ഡര്‍, തെംബ ബാവുമ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്കാം, കെയ്ല്‍ വെറെയ്ന്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എങ്കിടി 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments