Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

ലോകമെമ്പാടും വ്യാപകമായി കാണപ്പെടുന്ന സ്‌കിന്‍ കാന്‍സര്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ.

അഭിറാം മനോഹർ
ബുധന്‍, 27 ഓഗസ്റ്റ് 2025 (13:20 IST)
Michael Clarke
ഓസ്‌ട്രേലിയന്‍ ഇതിഹാസ താരമായ മുന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് സ്‌കിന്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മൈക്കിള്‍ ക്ലാര്‍ക്ക് തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ആരാധകരോടും പൊതുജനങ്ങളോടും സ്ഥിരമായി ആരോഗ്യപരിശോധനകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം കൂടെ എടുത്തുപറഞ്ഞാണ് മൈക്കിള്‍ ക്ലാര്‍ക്കിന്റെ പോസ്റ്റ്. സ്‌കിന്‍ കാന്‍സര്‍ എന്നത് യഥാര്‍ഥ്യമാണ്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയില്‍. ഇന്ന് എന്റെ മൂക്കില്‍ നിന്നും ഒരു ഭാഗം നീക്കം ചെയ്യേണ്ടതായി വന്നു. നിങ്ങളെല്ലാവരും സ്‌കിന്‍ പരിശോധനകള്‍ നടത്തുക. മുന്‍കരുതലാണ് പ്രധാന പ്രതിരോധം. സ്ഥിരം പരിശോധനയും രോഗം ആദ്യം കണ്ടെത്തുന്നതും മാത്രമാണ് രക്ഷ. എന്റെ കാര്യത്തില്‍ രോഗം നേരത്തെ കണ്ടെത്താനായതിലും ചികിത്സ ലഭിച്ചതിലും നന്ദിയുണ്ട്. ക്ലാർക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
ലോകമെമ്പാടും വ്യാപകമായി കാണപ്പെടുന്ന സ്‌കിന്‍ കാന്‍സര്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ജനസംഖ്യ, ശക്തമായ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം എന്നിവയാണ് ഇതിനുള്ള പ്രധാനകാരണങ്ങള്‍. കണക്കുകള്‍ പ്രകാരം 70 വയസാകുന്നതിന് മുന്‍പ് മൂന്നില്‍ 2 ഓസ്‌ട്രേലിയക്കാര്‍ക്ക് സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് തന്റെ ആരോഗ്യവിവരം ക്ലാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Michael Clarke AO (@michaelclarkeofficial)

 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ബാറ്ററായും ക്യാപ്റ്റനായും തിളങ്ങിയ താരമാണ് മൈക്കിള്‍ ക്ലാര്‍ക്ക്. 2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 115 ടെസ്റ്റുകള്‍, 245 ഏകദിനങ്ങള്‍, 34 ടി20 മത്സരങ്ങള്‍ ഓസ്‌ട്രേലിയക്കായി കളിക്കാന്‍ ക്ലാര്‍ക്കിന് സാധിച്ചു. ടെസ്റ്റില്‍ നായകനായി കളിച്ച 74 മത്സരങ്ങളില്‍ 47 വിജയവും 16 തോല്‍വിയുമാണ് ക്ലാര്‍ക്കിന്റെ ഓസ്‌ട്രേലിയയ്ക്കുള്ളത്. നായകനായി 2015ലെ ഏകദിന ലോകകപ്പും 2013-14ലെ ആഷസ് പരമ്പര 5-0നും സ്വന്തമാക്കി. ആക്രമണാത്മകമായ തന്ത്രങ്ങളും ബാറ്റിങ്ങിലെ സ്ഥിരതയുമായിരുന്നു ക്ലാര്‍ക്കിന്റെ പ്രത്യേകത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments