Webdunia - Bharat's app for daily news and videos

Install App

ഏറ്റവും വേഗത്തിൽ 14 ഏകദിന സെഞ്ചുറികൾ: നേട്ടം കുറിച്ച് ബാബർ അസം

Webdunia
ബുധന്‍, 14 ജൂലൈ 2021 (09:53 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14 ഏകദിന സെഞ്ചുറികൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി പാകിസ്ഥാൻ നായകൻ ബാബർ അസം. 81 ഇന്നിങ്സുകളിൽ നിന്നാണ് താരം 14 സെഞ്ചുറികൾ നേടിയത്.  ഓസീസ് വനിതാ താരം മെഗ് ലാനിംഗ് (82)നെയാണ് ബാബർ അസം മറികടന്നത്.
 
പുരുഷ താരങ്ങളിൽ 84 ഇന്നിങ്സുകളിൽ നിന്നും 14 സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയാണ് ബാബറിന് തൊട്ടുപിന്നിലുള്ളത്. ഓസീസ് താരം ഡേവിഡ് വാർണർ (98), ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (103) എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 158 റൺസെടുത്താണ് അസം പുറത്തായത്. അസമിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണിത്. ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ താരത്തിൻ്റെ ഉയർന്ന സ്കോറും ഇതാണ്.
 
ഒരു പാകിസ്താൻ നായകന്റെ ഉയർന്ന സ്കോർ. ഇംഗ്ലണ്ടിനെതിരെ ഒരു നായകൻ നേടുന്ന ഉയർന്ന സ്കോർ എന്നീ റെക്കോഡുകളും മത്സരത്തിൽ ബാബർ കുറിച്ചു.104 പന്തുകളിലാണ് ബാബർ സെഞ്ചുറി തികച്ചത്. പിന്നീട് കൂറ്റൻ ഷോട്ടുകൾ കളിച്ച താരം 139 പന്തുകളിൽ 158 റൺസെടുത്ത് പുറത്താവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments