Webdunia - Bharat's app for daily news and videos

Install App

തുടർതോൽവികളിൽ വ്യാപക വിമർശനം, ഒരു വർഷത്തിനിടെ രണ്ടാം തവണയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (10:31 IST)
ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിചേര്‍ത്തു.
 
നായകസ്ഥാനം ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതോടെ ബാറ്റിംഗില്‍ ടീമിന് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നതായും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്നും ബാബര്‍ അസം പുറത്തായിരുന്നു. പ്രിയ ആരാധകരെ, ഞാന്‍ നിങ്ങളുമായി ചില വാര്‍ത്തകള്‍ പങ്കിടുന്നു. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്‌മെന്റിനും നല്‍കിയ അറിയിപ്പ് പ്രകാരം പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ബാബര്‍ അസം എക്‌സില്‍ കുറിച്ചു.
 
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നായകസ്ഥാനത്ത് നിന്നും ബാബര്‍ അസം രാജിവെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ബാബര്‍ 3 ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. പിസിബിയില്‍ നേതൃമാറ്റം സംഭവിച്ചതോടെയാണ് ബാബര്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

മെസ്സി മാജിക് മാഞ്ഞിട്ടില്ല, 2 ഗോളുമായി കളം നിറഞ്ഞ് സൂപ്പർ താരം, മയാമിക്ക് എംഎൽഎസ് ഷീൽഡ്, മെസ്സിയുടെ 46-ാം കിരീടം

India vs Bangladesh 1st T20: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര ഞായറാഴ്ച മുതല്‍; സഞ്ജുവിന് പുതിയ ഉത്തരവാദിത്തം

Lionel Messi: ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി; ഡിബാലയും സ്‌ക്വാഡില്‍

വീണ്ടും പരിക്ക്, ബോർഡർ ഗവാസ്കർ ട്രോഫിയിലും ഷമി കളിക്കില്ല!

അടുത്ത ലേഖനം
Show comments