Webdunia - Bharat's app for daily news and videos

Install App

ബെയര്‍സ്‌റ്റോയുടെ റണ്ണൗട്ടില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍, അലക്‌സ് ക്യാരിക്ക് അശ്വിന്റെ പിന്തുണ

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (14:09 IST)
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഏറെ നിര്‍ണായകമായ വിക്കറ്റായിരുന്നു ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടേത്. മത്സരത്തിലെ നിര്‍ണായക സമയത്ത് ഒരു റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ഈ വിക്കറ്റ്. എന്നാല്‍ ഈ റണ്ണൗട്ട് വലിയ രീതിയില്‍ ഒരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിന്റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌െ്രെടക്കിങ് എന്‍ഡിലുള്ള ബെന്‍സ്‌റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയര്‍സ്‌റ്റോയെ അണ്‍ര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ ബെയര്‍സ്‌റ്റോ പുറത്താവുകയും ചെയ്തു.
 
മത്സരത്തിലെ നിര്‍ണായകമായ വിക്കറ്റ് ആയത് കൊണ്ടുകൂടിയാകണം ബെയര്‍സ്‌റ്റോയെ തിരിച്ചുവിളിക്കാന്‍ ഓസീസ് ടീം തയ്യാറായതുമില്ല. ഇതോടെ ഓസീസ് ടീം ചെയ്തത് സ്പിരിറ്റ് ഓഫ് ദ ഗെയിമിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. ബൗള്‍ ചെയ്ത് കഴിഞ്ഞ ശേഷം ബാറ്റര്‍ ക്രീസിന് പുറത്തിറങ്ങിയപ്പോഴാണ് ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയതെന്നും ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത സംഗതിയാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം. അതേസമയം ഉറക്കം തൂങ്ങിയാണ് ബെയര്‍സ്‌റ്റോ കളിക്കാനിറങ്ങിയതെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ ഓയിന്‍ മോര്‍ഗന്‍ അടക്കമുള്ളവര്‍ പറയുന്നു. ക്രിക്കറ്റിലെ നിയമപ്രകരാമാണ് ബെയര്‍സ്‌റ്റോ പുറത്തായതെന്ന് ഓസീസ് നായകനായ പാറ്റ് കമ്മിന്‍സും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ രവിചന്ദ്ര അശ്വിനും ഓസ്‌ട്രേലിയന്‍ ടീമിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

ബംഗ്ലാദേശികൾ ഹിന്ദുക്കളെ കൊല്ലുന്നവർ, പ്രതിഷേധം രൂക്ഷം: ഇന്ത്യ ബംഗ്ലാദേശ് ടി20 പോരാട്ടം നടക്കുന്ന ഗ്വാളിയോറിൽ നിരോധനാജ്ഞ

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

അടുത്ത ലേഖനം
Show comments