Webdunia - Bharat's app for daily news and videos

Install App

അശ്വിന്‍ പുറത്ത്, ഹാന്‍കോമ്പിന്റെ തകര്‍പ്പന്‍ ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകം തരിച്ചിരുന്നു - വീഡിയോ കാണാം

ഹാന്‍കോമ്പിന്റെ തകര്‍പ്പന്‍ ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകം തരിച്ചിരുന്നു - വീഡിയോ കാണാം

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (14:48 IST)
പൂനെ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ ബോളിംഗിന് മുന്നില്‍ ആദ്യ ഇന്നിഗ്‌സില്‍ ഇന്ത്യ തകര്‍ന്നടിയുന്ന കാഴ്‌ച ഞെട്ടിപ്പിച്ചുവെങ്കില്‍ ആര്‍ അശ്വിനെ പുറത്താക്കാന്‍ ഓസ്‌ട്രേലിയന്‍ ഫീല്‍‌ഡര്‍ പീറ്റര്‍ ഹാന്‍കോമ്പ് എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു.

ഓസീസ് സ്‌പിന്നര്‍ നാഥന്‍ ലിയോണ്‍ എറിഞ്ഞ 34മത് ഓവറിലെ മൂന്നാമത്തെ പന്തിലാണ് അശ്വിനെ പുറത്താക്കാനുള്ള ക്യാച്ച് ഹാന്‍കോമ്പ് സ്വന്തമാക്കിയത്. ലിയോണിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ നിന്ന് ഷൂവിലേക്ക് പതിച്ച ശേഷം ബൌണ്‍സ് ചെയ്‌തു, ഈ സമയം ബാറ്റ്‌സ്‌മാന് തൊട്ടടുത്ത് ഫീല്‍ഡ് ചെയ്‌ത ഹാന്‍കോമ്പ് ഉഗ്രന്‍ ഫീല്‍‌ഡിംഗിലൂടെ ക്യാച്ചെടുക്കുകയായിരുന്നു.

ഓസീസ് ഫീല്‍‌ഡര്‍മാര്‍ ഔട്ടിനായി അപ്പീല്‍ വിളിച്ചെങ്കിലും അമ്പയര്‍ക്ക് സംശയം തോന്നി. എന്നാല്‍, അമ്പയറിന്റെ തീരുമാനത്തിന് കാത്തിരുന്ന ശേഷം അശ്വിന്‍ മടങ്ങി.

94/3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 105 റണ്‍സിന് പുറത്തായത്. 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു പൂനെയിൽ ദൃശ്യമായത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments