Webdunia - Bharat's app for daily news and videos

Install App

ഒരുത്തന്റെയും ബാറ്റിംഗ് ശരിയല്ല, എന്താണ് ബാറ്റിംഗ് കോച്ചായി അഭിഷേക് നായര്‍ ചെയ്യുന്നത്, ബാറ്റിംഗ് പരിശീലസ്ഥാനം തെറിച്ചു, സഹപരിശീലകനായി തുടരും

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2025 (14:23 IST)
Abhishek Nair
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിംഗ് പരിശീലകനെ പ്രഖ്യാപിച്ച് ബിസിസിഐ. മുന്‍ താരം സീതാന്‍ഷു കൊടക്കിനെയാണ് പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളിലും ചാമ്പ്യന്‍സ് ട്രോഫിക്കുമാണ് സീതാന്‍ഷു കൊടക്കിനെ ബാറ്റിംഗ് പരിശീലകനാക്കിയിരിക്കുന്നത്.
 
ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ ദീര്‍ഘകാലമായി ബാറ്റിംഗ് പരിശീലകനാണ് 52കാരനായ സീതാന്‍ഷു കൊടക്. ഇന്ത്യന്‍ എ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും സീതാന്‍ഷു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഗംഭീറിന്റെ കീഴില്‍ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരാണ് ബാറ്റിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര മോശം പ്രകടനങ്ങളാണ് നടത്തിയത്. ഇതോടെയാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റിംഗ് പരിശീലകനെ ബിസിസിഐ നിയമിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 130 മത്സരങ്ങളില്‍ നിന്നും 15 സെഞ്ചുറികള്‍ ഉള്‍പ്പടെ 8000ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് സീതാന്‍ഷു കൊടാക്.
 
 ന്യൂസിലന്‍ഡ്  നടത്തിയ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സീരീസില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യങ്ങള്‍ പ്രകടനായിരുന്നു. തുടര്‍ച്ചയായി വിരാട് കോലി ഒരേതരത്തില്‍ പുറത്താവുന്നത് പരിഹരിക്കാന്‍ ഗംഭീറിനോ അഭിഷേക് നായരിനോ സാധിച്ചിരുന്നില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുത്തന്റെയും ബാറ്റിംഗ് ശരിയല്ല, എന്താണ് ബാറ്റിംഗ് കോച്ചായി അഭിഷേക് നായര്‍ ചെയ്യുന്നത്, ബാറ്റിംഗ് പരിശീലസ്ഥാനം തെറിച്ചു, സഹപരിശീലകനായി തുടരും

കളിക്കാമെന്ന് പറഞ്ഞിട്ടും സഞ്ജുവിനെ തഴഞ്ഞു, കെസിഐയുടെ നടപടി പണിയാകും, ബിസിസിഐയ്ക്ക് മുന്നിൽ സഞ്ജു മറുപടി നൽകണം

ഏത് സൂപ്പര്‍താരമായാലും തോന്നിയ പോലെ കാര്യങ്ങള്‍ നടക്കില്ല; ചെവിക്കു പിടിക്കാന്‍ ഗംഭീര്‍, അനുമതി നല്‍കി ബിസിസിഐ

പന്തിനു 'മേല്‍ക്കൈ', ഇനി രാഹുലോ സഞ്ജുവോ?; ചാംപ്യന്‍സ് ട്രോഫി ടീം ഉടന്‍

Jasprit Bumrah: 'ചിരിക്കാന്‍ വയ്യ'; ബെഡ് റെസ്റ്റ് വാര്‍ത്തകളോടു പ്രതികരിച്ച് ബുംറ, ഇന്ത്യക്കും 'ചിരി'

അടുത്ത ലേഖനം
Show comments