പാണ്ഡ്യയ്ക്കും രാഹുലിനും പൂട്ട് വീഴുന്നു, വിലക്കേർപ്പെടുത്താനൊരുങ്ങി ബിസിസിഐ

Webdunia
വ്യാഴം, 10 ജനുവരി 2019 (14:29 IST)
കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വെച്ച് ഹർദ്ദിക് പാണ്ഡ്യയും കെ എൽ രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദമായതോടെ താരങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചു. 
 
ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ലെ അതിരുവിട്ട പരാമർശങ്ങളാണ് താരങ്ങൾക്കു വിനയായത്. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യത തെളിഞ്ഞു. 
 
ടിവി ഷോയിലെ പരാമർശങ്ങൾ വിവാദമായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം. ഖേദിക്കുന്നു എന്നായിരുന്നു ഇരുവരും നൽകിയ വിശദീകരണം. എന്നാൽ, ഇത് ബിസിസിഐക്ക് പിടിച്ചിട്ടില്ലെന്നാണ് സൂചന. 
 
നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അന്ന് തന്നെ മാതാപിതാക്കളെ അറിയിക്കാറുണ്ടെന്നുമായിരുന്നു ഹർദ്ദിക് പരിപാടിയിൽ പറഞ്ഞത്. എന്നാൽ, സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞിരിക്കുകയാണ് താരം.
 
തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ആരേയും മനഃപൂർവ്വം വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും പാണ്ഡ്യ കുറിച്ചു. 
 
സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ എത്ര നിരുത്തവാദിത്വത്തോടെയാണ് പാണ്ഡ്യ പെരുമാറുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ വെളിപ്പെടുത്തലുകളെന്ന് ബിസിസിഐയുടെ ഉയർന്ന ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments