Webdunia - Bharat's app for daily news and videos

Install App

ബിയറുമായി ബീച്ചിലിറങ്ങിയ ടീം ഇന്ത്യയ്ക്ക് ബിസിസിഐയുടെ വിമര്‍ശനം

ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബീച്ചില്‍ ബിയറുമായി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താക്കീതുമായി ബിസിസിഐ

Webdunia
ഞായര്‍, 17 ജൂലൈ 2016 (13:55 IST)
വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബീച്ചില്‍ ബിയറുമായി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താക്കീതുമായി ബിസിസിഐ. ഔദ്യോഗിക അറിയിപ്പ് നല്‍കിയില്ലെങ്കിലും ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതില്‍ ബിസിസിഐ വൃത്തങ്ങള്‍ അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇന്ത്യന്‍ ടീം അംഗങ്ങളായ കെഎല്‍ രാഹുലാണ് ബിയറുമായി സഹതാരങ്ങള്‍ക്കൊപ്പം നവീസ് ബീച്ചിലിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ് യാദവ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗം എന്നിവരും ചിത്രത്തിലുണ്ട്.
 
രാജ്യത്തെ യുവതലമുറയ്ക്ക് മാതൃകയും പ്രചോദനവുമാകേണ്ട താരങ്ങള്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നും ബിസിസിഐ ടീം മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവ പ്രോത്സാഹിപ്പിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 21നാണ് വെസ്റ്റ് ഇന്‍ഡിസ്ഇന്ത്യ ആദ്യ മത്സരം
 

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

M S Dhoni: നന്ദി തലേ,.. അറിയാതെയെങ്കിലും ആ സിക്സ് അടിച്ചതിന്, അല്ലായിരുന്നെങ്കിൽ ആർസിബി ഉറപ്പായും തോറ്റേനെ

കളിതിരിച്ചത് ഫാഫിന്റെ ആ പറന്നുള്ള ക്യാച്ച് തന്നെ, പക്ഷേ തനിക്ക് കിട്ടിയ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഫാഫ് കൊടുത്തത് മറ്റൊരു താരത്തിന്

RCB Qualify to Play Off: ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ മണിക്കൂറുകള്‍ക്ക് നാടകീയ അന്ത്യം; ചെന്നൈയെ തോല്‍പ്പിച്ച് ആര്‍സിബി പ്ലേ ഓഫില്‍

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

അടുത്ത ലേഖനം
Show comments