Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിന് പണി പാളുമോ? അവസാന നിമിഷം ടി20 ലോകകപ്പില്‍ നിന്നും പിന്മാറി ബെന്‍ സ്‌റ്റോക്‌സ്

അഭിറാം മനോഹർ
ചൊവ്വ, 2 ഏപ്രില്‍ 2024 (17:46 IST)
ജൂണ്‍, ജൂലൈ മാസങ്ങളിലെ ടി20 ലോകകപ്പില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കാനാണ് ഈ നീക്കം എന്ന് ബെന്‍ സ്‌റ്റോക്‌സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ തിരിച്ചുവരാന്‍ ആയി ബൗളിംഗ് ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് സ്‌റ്റോക്‌സ് അറിയിച്ചത്.
 
ഐപിഎല്ലില്‍ നിന്നും ലോകകപ്പില്‍ നിന്നും മാറിനില്‍ക്കുന്നത് ഭാവി കണക്കിലെടുത്തുള്ള ത്യാഗമാണെന്ന് സ്‌റ്റോക്‌സ് പറയുന്നു. ഐപിഎല്ലില്‍ നിന്നും ഈ സീസണില്‍ വിട്ടുനില്‍ക്കുന്നതായി സ്‌റ്റോക്‌സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്‌റ്റോക്‌സ് ബൗളിംഗില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഓള്‍ റൗണ്ടര്‍ താരമായാണ് സ്‌റ്റോക്‌സിനെ കണക്കിലെടുക്കുന്നതെങ്കിലും നിലവില്‍ ടീമിലെ ബാറ്റര്‍ മാത്രമായാണ് താരം സേവനം നല്‍കുന്നത്. ഇത് മാറ്റിയെടുക്കുന്നതിനായാണ് താരം സജീവ ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments