Border - Gavaskar Trophy: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം

രേണുക വേണു
വ്യാഴം, 21 നവം‌ബര്‍ 2024 (10:20 IST)
Border - Gavaskar Trophy

Border - Gavaskar Trophy: ഇന്ത്യയും ഓസ്ട്രേലിയയും വാശിയോടെ പോരടിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് നാളെ തുടക്കം. ഓസ്ട്രേലിയയാണ് ഇത്തവണ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. നവംബര്‍ 22 വെള്ളിയാഴ്ച പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്. രണ്ടാം ടെസ്റ്റ് മുതല്‍ നായകന്‍ രോഹിത് ശര്‍മ കളിക്കും. ഓസ്‌ട്രേലിയയെ നയിക്കുന്നത് പാറ്റ് കമ്മിന്‍സ്. 
 
ഒന്നാം ടെസ്റ്റ് - നവംബര്‍ 22 മുതല്‍ 26 വരെ - പെര്‍ത്ത് - ഇന്ത്യന്‍ സമയം രാവിലെ 7.50 മുതല്‍ 
 
രണ്ടാം ടെസ്റ്റ് - ഡിസംബര്‍ ആറ് മുതല്‍ ഡിസംബര്‍ 10 വരെ - അഡ്ലെയ്ഡ് - ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ 
 
മൂന്നാം ടെസ്റ്റ് - ഡിസംബര്‍ 14 മുതല്‍ 18 വരെ - ബ്രിസ്ബന്‍ - ഇന്ത്യന്‍ സമയം രാവിലെ 5.50 മുതല്‍ 
 
നാലാം ടെസ്റ്റ് - ഡിസംബര്‍ 26 മുതല്‍ 30 വരെ - മെല്‍ബണ്‍ - ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മുതല്‍ 
 
അഞ്ചാം ടെസ്റ്റ് - ജനുവരി മൂന്ന് മുതല്‍ ജനുവരി ഏഴ് വരെ - സിഡ്നി - ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മുതല്‍ 
 
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് റെഡ്ഡി, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, ധ്രുവ് ജുറൈല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ 
 
പെര്‍ത്ത് ടെസ്റ്റ്, ഇന്ത്യയുടെ സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ് / ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 
സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള വരവല്ല, പക്ഷേ.. ബംഗ്ലാദേശിന്റെ പുറത്താകലിൽ പ്രതികരിച്ച് സ്കോട്ട്ലൻഡ്

ലോകകപ്പ് മുന്നിൽ, അവസാന വട്ട അഴിച്ചുപണിയുമായി ന്യൂസിലൻഡ്, വെടിക്കട്ട് താരം ടീമിനൊപ്പം ചേർന്നു

ഫെർമിൻ ലോപ്പസ് ബാഴ്സലോണയിൽ 'തുടരും'. കരാർ 2031 വരെ നീട്ടി

വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി പിറന്നു, സ്‌കിവര്‍ ബ്രണ്ടിന്റെ ചിറകിലേറി മുംബൈയ്ക്ക് നിര്‍ണായക വിജയം

ബഹിഷ്കരിക്കാനാണോ തീരുമാനം, പാകിസ്ഥാൻ വിട്ടുനിന്നാൽ ബംഗ്ലാദേശിനെ തിരിച്ചുവിളിക്കും, ബുദ്ധിക്ക് കളിച്ച് ഐസിസി

അടുത്ത ലേഖനം
Show comments