Webdunia - Bharat's app for daily news and videos

Install App

ഒരു രാജ്യം ഒന്നടങ്കം ആവശ്യപ്പെടുകയാണ്, അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് കളിക്കാമോ? സ്റ്റോക്സിനോട് മൈക്കൽ വോൺ

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (21:21 IST)
2022ലെ ലോകകപ്പ് ഫൈനലിലെ നിർണായക പ്രകടനത്തോടെ വീണ്ടും ഇംഗ്ലണ്ടിൻ്റെ ഹീറോയായി മാറിയിരിക്കുകയാണ് സൂപ്പർ ഓൾറൗണ്ടറായ ബെൻ സ്റ്റോക്സ്. 2019ലെ ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് വിജയത്തിലും നിർണായകമായത് ബെൻ സ്റ്റോക്സിൻ്റെ പ്രകടനമായിരുന്നു. എന്നാൽ ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ച താരത്തിൻ്റെ സേവനം അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ സ്റ്റോക്സ് മടങ്ങിയെത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ നായകനായ മൈക്കൽ വോൺ.
 
അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് കളിക്കാമോ ബെൻ സ്റ്റോക്സ്, ഒരു രാജ്യത്തിന് വേണ്ടി ആവശ്യപ്പെടുകയാണ് എന്നാണ് മൈക്കൽ വോണിൻ്റെ ട്വീറ്റ്. ഈ വർഷം ജൂലൈയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ആദ്യ ഏകദിനത്തോടെയാണ് സ്റ്റോക്സ് ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ചത്. 105 ഏകദിനങ്ങളിൽ നിന്ന് 2924 റൺസും 74 വിക്കറ്റുമാണ് താരത്തിനുള്ളത്. ഇംഗ്ലണ്ട് കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് നേടിയപ്പോൾ കളിയിലെ താരമായത് ബെൻ സ്റ്റോക്സ് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments