Webdunia - Bharat's app for daily news and videos

Install App

രോഹിത്തും രഹാനെയും ഇറങ്ങുന്നത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമായി; ഈ നീക്കം എന്തിനാണെന്നറിയാമോ ?!

രോഹിത്തും രഹാനെയും ഇറങ്ങുന്നത് ചിപ്പ് ഘടിപ്പിച്ച ബാറ്റുമായി

Webdunia
ചൊവ്വ, 30 മെയ് 2017 (18:35 IST)
ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സാങ്കേതികമായി ഏറെ പുതുമ പുലര്‍ത്തും. സ്മാര്‍ട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ വിശേഷിപ്പിക്കുന്ന ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബാറ്റില്‍ ചിറ്റ് ഘടിപ്പിക്കുന്ന രീതി പരീക്ഷിക്കും.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ എന്നിവർ ചിപ്പ് ഘടിപ്പിച്ച ബാറ്റ് ഉപയോഗിക്കും. ഇൻറൽ വികസിപ്പിച്ചെടുത്ത പ്രത്യേകതരം ചിപ്പാണ് താരങ്ങള്‍ ഉപയോഗിക്കുക. മഹേന്ദ്ര സിംഗ് ധോണി ഉപയോഗിക്കുന്ന ബാറ്റിലും ചിപ്പ് ഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഓരോ ടീമുകളിലെയും മൂന്ന് താരങ്ങൾക്കാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിക്കുക.

ബാറ്റ്സ്മാൻറെ ചെറുചലനങ്ങൾ പോലും റെക്കോർഡ് ചെയ്ത് വെക്കാൻ കഴിയുമെന്നതാണ് ചിപ്പിൻറെ പ്രത്യേകത. ബാറ്റ്‌സ്‌മാന്റെ സകല കാര്യങ്ങളും ചിപ്പ് റെക്കോർഡ് ചെയ്യും. ഇത് പിന്നീട് ബാറ്റ്സ്മാന് തൻറെ പിഴവുകളും നേട്ടങ്ങളും കണ്ടെത്താൻ സഹായിക്കും.

ബാറ്റിംന്റെ പിടിയുടെ മുകള്‍ ഭാഗത്തായിട്ടാണ് ചിപ്പ് ഘടിപ്പിക്കുന്നത്. ഇത് ഊരി മാറ്റുന്നതിനും കഴിയും.

കൂടാതെ ഓവല്‍, എഡ്ബസ്റ്റണ്‍, സോഫിയാ ഗാര്‍ഡന്‍ എന്നീ മൂന്ന് ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ അത്യാധുനിക ഹൗക് ഐ ക്യാമറകള്‍ സജ്ജീകരിക്കുന്നുണ്ട്.

കളിക്കാരുടെ അന്തിമ പട്ടിക ഈ ടൂര്‍ണ്ണമെന്റില്‍ ടീം ക്യാപ്റ്റന്‍മാര്‍ ഇനി എഴുതി അല്ല നല്‍കുന്നത്. പകരം ടാബ്ലറ്റുകളില്‍ സൈന്‍ ചെയ്താണ് ഈ പട്ടിക പുറത്തിറക്കുക. അന്തിമ പട്ടിക സ്റ്റേഡിയത്തിലെത്തുന്ന എല്ലാവര്‍ക്കും എച്ച് ഡി വൈഫൈ ഉപയോഗിച്ച് കാണാനാകും. ഇതിനായി സ്‌റ്റേഡിയങ്ങളിലെല്ലാം എച്ച് ഡി വൈഫൈ ലഭ്യമായിരിക്കും.

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബട്ട്‌ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

ബ്രൂക്കിന്റെ ഒന്നാം സ്ഥാനത്തിന് അല്പായുസ് മാത്രം, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്

ഈ സാഹചര്യത്തിലാണോ ടീമിനെ ഇട്ട് പോകുന്നത്, അശ്വിന്റെ വിരമിക്കല്‍ സമയം ശരിയായില്ല: ഗവാസ്‌കര്‍

എന്നെ ടീമിന് ആവശ്യമില്ലെങ്കിൽ ഗുഡ് ബൈ പറയുന്നതാണ് നല്ലത്, വിരമിക്കൽ തീരുമാനത്തിന് മുന്നെ അശ്വിൻ പറഞ്ഞത് വെളിപ്പെടുത്തി രോഹിത്

അടുത്ത ലേഖനം
Show comments