Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ മെല്ലപ്പോക്ക് തിരിച്ചടിയായി; ഡല്‍ഹിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ

ധോണിയുടെ മെല്ലപ്പോക്ക് തിരിച്ചടിയായി; ഡല്‍ഹിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ

Webdunia
ശനി, 19 മെയ് 2018 (07:43 IST)
കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 34 റൺസിനു തോൽപ്പിച്ച് അവസാന സ്ഥാനക്കാരായ ഡൽഹി ഡെയർഡെവിൾസ് ഐപിഎല്‍ പോരാട്ടം അവസാനിപ്പിച്ചു. ഡൽഹിയുടെ 163 റൺസിന്‍റെ വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനെ സാധിച്ചുള്ളു.

സ്‌പിന്‍ ബോളര്‍മാരുടെ മികവിലാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി പിടിച്ചു കെട്ടിയത്. അംബാട്ടി റായിഡു 50 റൺസുമായി പൊരുതി നോക്കിയെങ്കിലും ധോണിയടക്കമുള്ള വമ്പന്‍‌താരങ്ങള്‍ പരാജയപ്പെട്ടതാണ് വിനയായത്. രവീന്ദ്ര ജഡേജ (18 പന്തിൽ 27) മാത്രമാണ് ആശ്വാസപ്രകടനം നടത്തിയത്.

മികച്ച റണ്‍നിരക്ക് ഉണ്ടായിരുന്നിട്ടും  അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ധോണിയെ (23പന്തില്‍ 17) ആണ് കണ്ടത്. ഷെയ്‌ന്‍ വാട്‌സണ്‍ (14), സുരേഷ് റെയ്‌ന (15), ബില്ലിംഗ്‌സ് (1), ബ്രാവോ (1), ചാഹര്‍ (1) എന്നിങ്ങനെയായിരുന്നു മറ്റു താരാങ്ങളുടെ സ്‌കോര്‍.

നേരത്തെ, അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 162 റൺസ് നേടിയത്. 26 പന്തിൽ 38 റൺസ് നേടിയ ഋഷഭ് പന്തിന്‍റെയും 28 പന്തിൽ 36 റൺസ് നേടിയ വിജയ് ശങ്കറിന്‍റെയും 16 പന്തിൽ 36 റൺസ് നേടിയ ഹർഷൽ പട്ടേലിന്‍റെയും പ്രകടനങ്ങളാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പൃത്ഥി ഷാ (17), ശ്രേയസ് അയ്യരും (19), എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments