Webdunia - Bharat's app for daily news and videos

Install App

IPL 2023: ധോണിക്കും കൂട്ടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് ഗുജറാത്ത്; ജയം അഞ്ച് വിക്കറ്റിന്

ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്

Webdunia
ശനി, 1 ഏപ്രില്‍ 2023 (08:49 IST)
ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യത്തിലെത്തി. 
 
ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ഗില്‍ 36 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 63 റണ്‍സ് നേടി. വിജയ് ശങ്കര്‍ (21 പന്തില്‍ 27), വൃദ്ധിമാന്‍ സാഹ (16 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രാഹുല്‍ തെവാത്തിയ (14 പന്തില്‍ 15), റാഷിദ് ഖാന്‍ (മൂന്ന് പന്തില്‍ 10) എന്നിവര്‍ പുറത്താകാതെ നിന്നു. 
 
നേരത്തെ ഋതുരാജ് ഗെയ്ക്വാദിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തിലാണ് ചെന്നൈ 178 റണ്‍സ് നേടിയത്. 50 പന്തില്‍ നിന്ന് നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം ഗെയ്ക്വാദ് 92 റണ്‍സ് നേടി. സെഞ്ചുറിക്ക് എട്ട് റണ്‍സകലെ താരം പുറത്താകുകയായിരുന്നു. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Test Series Date, Time and Live Telecast: തലമുറ മാറ്റത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യ; ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Cristiano Ronaldo vs Lionel Messi: ഇന്റര്‍നാഷണല്‍ കിരീടങ്ങളില്‍ ആരാണ് മുന്നില്‍? വീണ്ടും ചൂടുപിടിച്ച് 'ഗോട്ട്' ചര്‍ച്ചകള്‍

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

അടുത്ത ലേഖനം
Show comments