Webdunia - Bharat's app for daily news and videos

Install App

സെഞ്ചൂറിയനില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ പൂജാരയ്‌ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

സെഞ്ചൂറിയനില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ പൂജാരയ്‌ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

Webdunia
ബുധന്‍, 17 ജനുവരി 2018 (16:28 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 136 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോള്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ചേതേശ്വര്‍ പൂജാര.

ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ലേബലാണ് പൂജാര സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യനായി അദ്ദേഹം കൂടാരം കയറിയപ്പോള്‍ മൂന്നാം റണ്ണിനുള്ള ഓട്ടത്തിനിടെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര പുറത്തായത്.

ക്രിക്കറ്റ് ചരിത്രത്തില്‍ പൂജാര രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടാകുന്ന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 25മത് സ്ഥാനത്തായി.  ഏറ്റവും ഒടുവില്‍ 2000 ത്തില്‍ ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഇതിന് മുമ്പ് രണ്ട് ഇന്നിംഗ്‌സിലും റണ്ണൗട്ടായത്.

അതേസമയം, രണ്ടാം ടെസ്‌റ്റിലും ഇന്ത്യ തോല്‍‌വിയറിഞ്ഞതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 287 റൺസിന്റെ ലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകര്‍ 151 റൺസിന് പുറത്താവുകയായിരുന്നു. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതൽ ജൊഹാനാസ്ബർഗിൽ നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments