Webdunia - Bharat's app for daily news and videos

Install App

കൊറോണകാലത്ത് മാതൃകയായി ബംഗ്ലദേശ് ക്രിക്കറ്റ് ടീം, പകുതി ശമ്പളം സംഭാവന ചെയ്‌തു

അഭിറാം മനോഹർ
വ്യാഴം, 26 മാര്‍ച്ച് 2020 (09:14 IST)
കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്നതിന്റെ ആശങ്കകൾക്കിടെ ക്രിക്കറ്റ് ലോകത്തിന് മാതൃകയായി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ. ലോകമെങ്ങും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പകുതി ശമ്പളം ബംഗ്ലാദേശ് സർക്കാരിന് നൽകാനാണ് ബംഗ്ലാ താരങ്ങളുടെ തീരുമാനം.
 
 ബംഗ്ലാദേശ് മാധ്യമമായ ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം 27 താരങ്ങളാണ് ഇത്തരത്തിൽ തങ്ങളുടെ ശമ്പളത്തിന്റെ പകുതിയും ബംഗ്ലദേശ് സർക്കാരിന് നൽകാൻ തയ്യാറായിട്ടുള്ളത്. ഇതിൽ 17 താരങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും 10 പേർ അടുത്തകാലത്തായി ദേശീയടീമിൽ കളിച്ചവരുമാണ്. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ഇവർ സർക്കാരിന് നൽകുക.
 
ലോകം മൊത്തം കൊറോണയോട് പൊരുതുകയാണ്. ദിവസം പ്രതി രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ലോകം മൊത്തം വർധിച്ചുകൊണ്ടിരിക്കുന്നു.ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ ജനങ്ങളോ ബോധവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ അതുമാത്രമല്ല കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതെന്ന് ഞങ്ങൾ കരുതുന്നു. ഇതിന്റെ ഭാഗമായി ബി.സി.ബി കരാറിലുള്ള ഞങ്ങള്‍ 17 പേരും അടുത്തിടെ ദേശീയ ടീമിനായി കളിച്ച 10 താരങ്ങളും ശമ്പളത്തിന്റെ പകുതി തുക കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. താരങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പോണ്ടിങ്ങിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ, എന്നിട്ടും പന്തിന് പിന്നാലെ പോകാതെ പഞ്ചാബ്, കാരണമെന്ത് ?

ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്‌വെ തകർത്തു വിട്ടു, റിസ്‌വാനും സംഘത്തിനും കൂറ്റൻ തോൽവി

Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല

പിങ്ക് ബോള്‍ ടെസ്റ്റിനായി രോഹിത് ഓസ്‌ട്രേലിയയിലെത്തി; പരിശീലനം ആരംഭിച്ചു

6 തവണ പുറത്താക്കി, ഇനിയും സഞ്ജുവിനെ നിന്റെ മുന്നിലേക്ക് ഇട്ട് തരില്ല, ഹസരങ്കയെ റാഞ്ചി രാജസ്ഥാന്‍, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

അടുത്ത ലേഖനം
Show comments