ഇനി കോഹ്‌ലിയുടെ ‘പയ്യന്മാ’രുടെ നാളുകള്‍, ധോണിയുടെ ഇഷ്‌ടക്കാര്‍ പടിക്ക് പുറത്ത് ?- തുറന്നു പറഞ്ഞ് ക്യാപ്‌റ്റന്‍

ഇനി കോഹ്‌ലിയുടെ ‘പയ്യന്മാ’രുടെ നാളുകള്‍, ധോണിയുടെ ഇഷ്‌ടക്കാര്‍ പടിക്ക് പുറത്ത് ?- തുറന്നു പറഞ്ഞ് ക്യാപ്‌റ്റന്‍

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (14:06 IST)
സൌരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പ്രതിഭാശാലികളുടെ ധാരാളിത്തം എന്നുമുണ്ട്.
മഹേന്ദ്ര സിംഗ് ധോണി മുതല്‍ വിരാട് കോഹ്‌ലിവരെ ഇക്കൂട്ടത്തിലുള്ളവരാണ്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കി  മികവുള്ളവരാക്കി തീര്‍ക്കുകയെന്നത് ധോണിയുടെ ശൈലിയാണ്.

ധോണിയുടെ അതേ ശൈലി പിന്തുടരുമെന്നതിന്റെ സൂചനയാണ് കോഹ്‌ലി കഴിഞ്ഞ ദിവസം നല്‍കിയത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, പ്രിഥ്വി ഷാ എന്നിവരെ വരുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും നിലനിര്‍ത്തുമെന്നാണ് വിരാട് വ്യക്തമാക്കിയിരിക്കുന്നത്.

പൃഥ്വി അസാമാന്യ പ്രതിഭയുള്ള താരമാണെന്നാണ് കോഹ്‌ലി പറഞ്ഞത്. വിന്‍ഡീസിനെതിരായ ടെസ്‌റ്റ് പന്തിനും പൃഥ്വി ഷായ്‌ക്കും വെല്ലുവിളി നിറഞ്ഞതല്ലായിരുന്നെന്നും എങ്കിലും അവരുടെ പ്രകടനം ഒന്നാന്തരമായിരുവെന്നാണ് കോഹ്‌ലി പറഞ്ഞത്. ഓസ്‌ട്രേലിയന്‍ പര്യടനം ഉള്‍പ്പെടെ വരാന്‍ പോകുന്ന മത്സരങ്ങളില്‍ ഇരുവരും ടീമിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്‌റ്റ് പരമ്പരകളാണ് ഇന്ത്യക്കുള്ളത്. ഡിസംബര്‍ ആറിനാണ് ആദ്യ ടെസ്‌റ്റ് ആരംഭിക്കുക.

പന്തും പൃഥ്വിയും ടീമില്‍ സ്ഥിരമാകുമ്പോള്‍ ടീമിന്റെ ഘടനയില്‍ മാറ്റം വരും. വരുന്ന ലോകകപ്പിനു ശേഷം ധോണി കളി മതിയാക്കും. അതോടെ പന്ത് ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ കീപ്പര്‍ സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. വൃദ്ധിമാന്‍  സാഹ മാത്രാകും പന്തിന്റെ എതിരാളി. എന്നാല്‍ ബാറ്റിംഗ് മികവില്‍ മികച്ചു നില്‍ക്കുന്നത് പന്തിന് ഗുണം ചെയ്യും.

എന്നാല്‍ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ടീമില്‍ നിന്നും പുറത്താകുകയും ചെയ്യും. ഇതോടെ ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിക്ക് കീഴില്‍ പുതിയ ഒരു താരങ്ങളുടെ ഒരു നിര തന്നെ രൂപപ്പെടുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments