Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2015 (10:28 IST)
പാകിസ്ഥാനുമായി ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്‍‌മാറിയാല്‍ ഇന്ത്യന്‍ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഇന്ത്യയെ ബഹിഷ്കരിക്കുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹര്യാർഖാൻ ഇന്നലെ പറഞ്ഞത്.

ഡിസംബറില്‍ യു‌എഇയിലാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ത്യാ ഗവൺമെന്റിൽ നിന്ന് മറുപടി ലഭിക്കാത്തതിനാല്‍ ബിസിസിഐക്ക് തനിച്ച് തീരുമാനമെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരമ്പരയ്ക്കായി നിരന്തരം ബിസിസിഐയിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കകയാണ്.

ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള മെല്ലപ്പോക്കില്‍ പ്രകോപിച്ചാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കുമെന്നുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ ഐ‌സിസിയുടെ തീരുമാനം നിര്‍ണായകമാകും.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

Show comments