Webdunia - Bharat's app for daily news and videos

Install App

ആളുകൾ ഞങ്ങൾ തോൽക്കാൻ വേണ്ടി കാത്തിരിക്കുകയാണ്, പാകിസ്ഥാൻ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ സങ്കടം പറഞ്ഞ് ഹാരിസ് റൗഫ്

അഭിറാം മനോഹർ
ബുധന്‍, 19 മാര്‍ച്ച് 2025 (12:57 IST)
തുടര്‍ച്ചയായ തോല്‍വികളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷമം പറഞ്ഞ് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് റൗഫിന്റെ പ്രതികരണം. പാകിസ്ഥാന്‍ തോല്‍ക്കുന്നതിന് വേണ്ടി ആളുകള്‍ കാത്തിരിക്കുകയാണെന്നും അതില്‍ പാകിസ്ഥാനിലെ ആളുകള്‍ പോലും ഉണ്ടെന്നും ഹാരിസ് റൗഫ് വിമര്‍ശിച്ചു. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു റൗഫിന്റെ പ്രതികരണം.
 
സ്വന്തം താരങ്ങളെ വിമര്‍ശിക്കുക എന്നത് പാകിസ്ഥാനില്‍ ഒരു സാധാരണസംഭവമായി മാറിയിട്ടുണ്ട്. പുതിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമ്പോഴാണ് ഇങ്ങനെ. നിങ്ങള്‍ മറ്റ് ടീമുകളിലേക്ക് നോക്കുക. യുവാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. 10-15 മത്സരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. തീര്‍ച്ചയായും ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുമ്പോള്‍ താരങ്ങള്‍ ബുദ്ധിമുട്ടും. പാക് താരങ്ങളെ വിമര്‍ശിക്കുന്നത് ഇപ്പോള്‍ രാജ്യത്ത് സാധാരണമായിരിക്കുന്നു. ഞങ്ങള്‍ തോല്‍ക്കാന്‍ കാത്തിരിക്കുകയാണ്. എന്നിട്ട് വേണം അവര്‍ക്ക് വിമര്‍ശിക്കാന്‍. ഹാരിസ് റൗഫ് പ്രതികരിച്ചു.
 
 അതേസമയം കഴിഞ്ഞ മത്സരത്തെക്കാള്‍ മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ പാകിസ്ഥാന്‍ ടീമിനായെന്നാണ് നായകന്‍ സല്‍മാന്‍ അലി ആഘയുടെ പ്രതികരണം. രണ്ടാം ടി20യില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും കാര്യങ്ങള്‍ മെച്ചപ്പെടുത്താനായെന്നും സല്‍മാന്‍ അലി ആഘ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

Rajasthan Royals: ജയ്‌സ്വാളിനൊപ്പം സഞ്ജു ഓപ്പണര്‍; പണി കിട്ടുക ബൗളിങ്ങില്‍ !

suryansh shedge: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ, പഞ്ചാബിനടിച്ചത് ലോട്ടറിയോ, ഈ സീസണിൽ അറിയാം

Robin Minz:സ്വപ്നങ്ങള്‍ നിറവേറുന്നതിന് തൊട്ട് മുന്‍പ് ആക്‌സിഡന്റ്, ഇക്കുറി മുംബൈയ്‌ക്കൊപ്പം, 2025 ഐപിഎല്‍ ഈ 22 കാരന്റെയാകാം, ആരാണ് റോബിന്‍ മിന്‍സ്

Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ വില്ലനായി ഒരേയൊരു വിദേശ നായകൻ, മിസ്റ്റർ സൈലൻസർ പാറ്റ് കമ്മിൻസ്

ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ഏറ്റെടുക്കണം: സൗരവ് ഗാംഗുലി

അടുത്ത ലേഖനം
Show comments