"വിളിച്ചോളു ഐപിഎൽ ലെജൻഡ് എന്ന്", മടങ്ങിവരവ് റെക്കോർഡിലൂടെ

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2022 (13:18 IST)
കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത അവഗണനയായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്നും ഓസീസ് താരം ഡേവിഡ് വാർണർ നേരിട്ടത്. ഹൈദരാബാദിന്റെ കിരീടനേട്ടത്തിൽ വലിയ പങ്ക് വഹിച്ച വാർണർ മിക്ക സീസണുകളിലും ടീമിന്റെ ടോപ് സ്കോറർ കൂടെയായിരുന്നു.
 
കഴിഞ്ഞ വർഷം ടീമിൽ ഇടം നേടാൻ കഴിയാ‌തിരുന്ന വാർണറിനെ ഡൽഹി ക്യാപ്പിറ്റ‌ൽസാണ് ഇക്കുറി സ്വന്തമാക്കിയത്. പുതിയ ഐപിഎൽ സീസൺ റെക്കോർഡോഡ് കൂടി ആരംഭിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 45 പന്തില്‍ രണ്ട് സിക്‌സിന്റേയും ആറ് ഫോറിന്റേയും സഹായത്തോടെ 61 റണ്‍സാണ് നേടിയത്. ഇതോടെ ഐപിഎല്ലിൽ 5500 റൺസെന്ന നാഴികകല്ല് താരം പിന്നിട്ടു.
 
 51മത് ഐപിഎൽ ഫിഫ്‌റ്റി കൂടിയായിരുന്നു വാർണർ ഇന്നലെ സ്വന്തമാക്കിയത്. നിലവിൽ വാര്‍ണറുടെ അക്കൗണ്ടില്‍ 5514 റണ്‍സാണുള്ളത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലി (6389), പഞ്ചാബ് കിങ്സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5911),  മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (5691), ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന (5528) എന്നിവരാണ് നേരത്തെ 5500 ക്ലബിൽ അംഗങ്ങളായിട്ടുള്ളവർ.
 
അതേസമയം 152 ഇന്നിങ്സിൽ നിന്നാണ് വാർണറുടെ നേട്ടം. അതിവേഗത്തിൽ 5500 ഐപിഎൽ റൺസ് എന്ന റെക്കോർഡും ഇതോടെ താരം സ്വന്തമാക്കി. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി വാർണറുടെയും പൃഥ്വി ഷായുടെയും തകർപ്പൻ പ്രകടനങ്ങളുടെ മികവിൽ 215 റൺസാണ് അടിച്ചെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments