ഐപിഎല്ലിന് ഭീഷണിയായി കൊവിഡ്: ഡൽഹി ക്യാമ്പിൽ ആശങ്ക

Webdunia
വെള്ളി, 15 ഏപ്രില്‍ 2022 (18:11 IST)
ഐപിഎൽ പതിനഞ്ചാം സീസണിൽ ആദ്യമായി ബയോബബിളിൽ കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി ക്യാപ്പിറ്റൽസ് ടീം ഫിസിയോ പാട്രിക് ഫർഹാർടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹി ടീം നിരീക്ഷണത്തിലായി. പാട്രിക് ഫർഹാർടിനെ ഡൽഹി ക്യാപ്പിറ്റൽസ് ടീം നിരീക്ഷിച്ചുവരികയാണെന്ന് ഐപിഎൽ വൃത്തങ്ങൾ അറിയിച്ചു.
 
അതേസമയം ഡൽഹി ക്യാപ്പിറ്റൽസ് താരങ്ങൾക്കാർക്കും തന്നെ കൊവിഡ് കണ്ടെത്തിയിട്ടില്ല. ശനിയാഴ്‌ച നടക്കേണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനായി തയ്യാറെടുക്കുകയാണ് ടീം അംഗങ്ങള്‍. മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ഡല്‍ഹിയുടെ അവസാന മത്സരം. 
 
2019 ഓഗസ്റ്റ് മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് പാട്രിക് ഫർഹാർട്. 2015 മുതല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിച്ച പരിചയവും അദേഹത്തിനുണ്ട്. 2019 ലോകകപ്പിന് ശേഷമായിരുന്നു ഇന്ത്യൻ ടീമിൽ നിന്നും ഫർഹാർട് വിടപറഞ്ഞത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്,പഞ്ചാബ് കിംഗ്‌സ് ടീമുകൾക്കൊപ്പവും പാട്രിക് പ്രവർത്തിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments