Webdunia - Bharat's app for daily news and videos

Install App

ധോനിയാവാൻ നോക്കിയിട്ട് കാര്യമില്ല, ഹാർദ്ദിക്കിനെ കുത്തി മുഹമ്മദ് ഷമിയും

അഭിറാം മനോഹർ
തിങ്കള്‍, 25 മാര്‍ച്ച് 2024 (18:21 IST)
ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. മത്സരത്തിലെ ഹാര്‍ദ്ദിക്കിന്റെ പല തീരുമാനങ്ങളെയും മുന്‍ താരങ്ങളും ആരാധകരും വിമര്‍ശിക്കുന്നുണ്ട്. ഇതിനിടയില്‍ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കഴിഞ്ഞ സീസണുകളില്‍ ഗുജറാത്തില്‍ ഹാര്‍ദ്ദിക്കിന്റെ സഹതാരമായിരുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
 
ഗുജറാത്തിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ എഴാമനായി ഇറങ്ങാനുള്ള ഹാര്‍ദ്ദിക്കിന്റെ നീക്കത്തെയാണ് ഹാര്‍ദ്ദിക് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോനി എന്താണോ ചെയ്യുന്നത് അതിനെ അനുകരിക്കാനാണ് ഹാര്‍ദ്ദിക് ശ്രമിച്ചതെന്നും എന്നാല്‍ ധോനിയെ പോലെയാകാന്‍ നോക്കിയിട്ട് കാര്യമില്ലെന്ന് ഷമി ക്രിക്ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു. ധോനി, ധോനിയാണ്. അദ്ദേഹത്തെ പോലെയാകാന്‍ എളുപ്പമല്ല. എല്ലാവര്‍ക്കും വ്യത്യസ്തമായ മനോനിലയാണുള്ളത്. അത് ധോനിയായാലും കോലിയായാലും.
 
അവനവന്റെ കഴിവുകള്‍ക്കനുസരിച്ച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. ഹാര്‍ദ്ദിക് ഗുജറാത്തില്‍ മൂന്ന് നാല് സ്ഥാനങ്ങളില്‍ നല്ല രീതിയില്‍ കളിച്ചിരുന്നു. ആ പൊസിഷനില്‍ കളിച്ചുള്ള പരിചയം ഹാര്‍ദ്ദിക്കിനുണ്ട്. പരമാവധി അഞ്ചാം സ്ഥാനം വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാമതൊന്നും ഹാര്‍ദ്ദിക് ഇറങ്ങരുത്. ഷമി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments