Webdunia - Bharat's app for daily news and videos

Install App

ധോണിയെന്ന സിംഹത്തിന്റെ തട്ടകം, ‘ധോണി ഇവിടെ ഉണ്ടെടോ‘- കോഹ്ലിയുടെ മാസ് മറുപടി !

ചിപ്പി പീലിപ്പോസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (14:00 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിൽ വമ്പൻ വിജയം സ്വന്തമാക്കി പരമ്പര കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. പരമ്പര സ്വന്തമാക്കിയ ടീമിനെ കാണാൻ മുൻ നായകൻ എം എസ് ധോണി റാഞ്ചിയിലെത്തിയിരുന്നു. താരം മത്സരം കാണാൻ എത്തുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
എന്നാൽ, മത്സരത്തിനിടയ്ക്ക് ധോണിയെ എവിടെയും കാണാഞ്ഞപ്പോൾ അദ്ദേഹം വാക്കു പാലിച്ചില്ലെന്ന് പാപ്പരാസികൾ വിധിയെഴുതിത്തുടങ്ങി. മത്സരശേഷം നായകൻ വിരാട് കോഹ്ലിയുടെ പത്രസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു. വരുമെന്ന് പറഞ്ഞ ആളെ കാണാനില്ലല്ലോ എന്ന പരിഹാസ ചോദ്യത്തിനു അതേ മറുപടിയിൽ കോഹ്ലി ഉത്തരം നൽകുകയും ചെയ്തു. 
 
‘ആരു പറഞ്ഞു വന്നില്ലെന്ന്? അദ്ദേഹം ഇവിടെ ഉണ്ട്. ഡ്രസിംഗ് റൂമിലാണ് അദ്ദേഹമുള്ളത്. വരൂ, വന്ന് അദ്ദേഹത്തോട് ഒരു ഹലോ പറയൂ’ - എന്നായിരുന്നു കോഹ്ലിയുടെ മറുപടി.  
 
ഡ്രസിങ് റൂമില്‍ വച്ച് റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ സ്പിന്നര്‍ ഷഹബാസ് നദീമുമായി ധോണി സംസാരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. പരിശീലകൻ രവി ശാസ്ത്രിക്കൊപ്പവും ധോണി സമയം ചിലവഴിച്ചു. അതിശയകരമായ ഒരു പരമ്പര വിജയത്തിനുശേഷം ഒരു യഥാർത്ഥ ഇന്ത്യൻ ഇതിഹാസത്തെ അദ്ദേഹത്തിന്റെ തട്ടകത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രവി ശാസ്ത്രിയും കുറിച്ചു. 
 
ധോണിയെ അദ്ദേഹത്തിന്റെ ഡെന്നിൽ വെച്ച് കണ്ടു എന്നാണ് ശാസ്ത്രി കുറിച്ചത്. ഗുഹ എന്നാണ് ഡെൻ എന്ന വാക്കിന്റെ അർത്ഥം. സിംഹം താമസിക്കുന്ന സ്ഥലത്തെയാണ് പൊതുവെ ഗുഹയെന്ന് വിളിക്കുക. സിംഹത്തെ സിംഹത്തിന്റെ മടയിൽ പോയി കണ്ടു എന്നാണ് ശാസ്ത്രി ഉദ്ദേശിച്ചതെന്നും ആരാധകർ പറയുന്നു.  
 
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം ഇതാദ്യമായാണ് ധോണി ടീമിന്റെ ഡ്രസിങ് റൂമിലെത്തിയത്. ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍.
 
ഇന്ത്യന്‍ ടീമിലേക്കു ധോണിക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോയെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ബംഗ്ലാദേശിനെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയില്‍ ധോണി തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്

രണ്ടാം ദിനത്തിൽ ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ബുമ്ര, കപിൽ ദേവിനൊപ്പം എലൈറ്റ് ലിസ്റ്റിൽ!

India vs Australia, 1st Test: 'ബുംറ സീന്‍ മോനേ..' ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 104 നു ഓള്‍ഔട്ട്

IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്

അടുത്ത ലേഖനം
Show comments