Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ മടക്കം, ഐപിഎല്ലിലെ പ്രകടനം നിർണായകമാകുമെന്ന് രവിശാസ്ത്രി

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2019 (13:03 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മടങ്ങിവരവിന് ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന ലോകകപ്പ് സെമി പോരാട്ടത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതിന് ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ കുപ്പായത്തിൽ മത്സരിക്കാനിറങ്ങിയിട്ടില്ല. അതിന് ശേഷമുള്ള പരമ്പര ധോണി സൈനിക സേവനത്തിനായി മാറ്റിവെച്ചത് ധോണി  വിരമിക്കുന്നതിനുള്ള സാധ്യതയായും വ്യാഘ്യാനിക്കപ്പെട്ടിരുന്നു. ഇതിനിടയാണ് ധോണിയുടെ തിരിച്ചുവരവിന് അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്ന സൂചനയുമായി രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 
വരാനിരിക്കുന്ന ടി20 പരമ്പരകളിലടക്കം ധോണി മത്സരിക്കുമോ എന്നതിൽ ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്നാണ് സൂചന. മറ്റ് വിക്കറ്റ് കീപ്പർമാരുടെ പ്രകടനവും ധോണിയുടെ തിരിച്ചുവരവിനെ സ്വാധീനിക്കും. 
 
ഏകദിന ടി20 മത്സരങ്ങളിൽ ധോണിക്ക് പകരക്കാരനായി ഋഷഭ് പന്ത് ടീമിൽ ഇടം നേടിയെങ്കിലും ഇതുവരെയും മികച്ച പ്രകടനങ്ങൾ ഒന്നും തന്നെയും പന്ത് കാഴ്ചവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ ആരായിരിക്കണം എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments