ഇനി മത്സരം പന്തും, ധോണിയും തമ്മിൽ, ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനും ഇടമുണ്ടെന്ന് ചീഫ് സിലക്ടർ

Webdunia
ചൊവ്വ, 8 ജനുവരി 2019 (18:31 IST)
അടുത്ത ലോകകപ്പ് ടീമിൽ എത്താൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോട് മത്സരിക്കാൻ ഇനി ഋഷഭ് പന്തും ഉണ്ടാകും എന്ന് വ്യക്തമാക്കി സിലക്ഷൻ കമ്മറ്റി ചയർമാൻ എം എസ്  കെ പ്രസാദ്. നേരത്തെ ഏകദിന മത്സരങ്ങളിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താത് ഏകദിന മത്സങ്ങളിൽ പന്തിന് കീപ്പർ സ്ഥാനത്തേക്ക് അവസരം ലഭിച്ചേക്കില്ല എന്ന തോന്നൽ ഉണ്ടാക്കിയിരുന്നു.
 
ഓസ്ട്രേയിയയുമായി നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും ഐ സി സി റാങ്കിങ്ങിൽ 17ആം സ്ഥാനം കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടാൻ പന്തിനും അവസരം ഉണ്ടാകും എന്ന് സിലക്ഷൻ കമ്മറ്റി ചെയർമാൻ വ്യക്തമാക്കിയത്. 
 
‘എം എസ് ധോണി, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത് എന്നിവരാണ് കീപ്പർ സ്ഥാനത്തേക്ക് നിലവിൽ പരിഗണനയിൽ ഉള്ളത്. മൂവരും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. വരാനിരിക്കുന്ന രണ്ട് ഏകദിന പരമ്പരകളിൽ പന്തിനെ ഉൾപ്പെടുത്താത്തത് വിശ്രമം നൽകുന്നതിന്റെ ഭാഗമായാണ്. 21 വയസ് മാത്രം പ്രായമുള്ള പന്ത് തുടർച്ചയായി 3 ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളും കളിച്ചു. ചില പരിക്കുകളും അദ്ദേഹത്തിന് ഭേതമാകേണ്ടതുണ്ടെന്നും എം എസ് കെ പ്രസാദ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ

അടുത്ത ലേഖനം
Show comments