Webdunia - Bharat's app for daily news and videos

Install App

ഒരേ ടീം ആയിട്ടും മുരളി വിജയിയോട് മിണ്ടാതെ ദിനേശ് കാര്‍ത്തിക്; മറക്കാത്ത വൈരം

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (11:57 IST)
ധോണിക്ക് മുന്‍പ് ഇന്ത്യ കണ്ടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേശ് കാര്‍ത്തിക്. രാജ്യത്തിനായി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിന മത്സരങ്ങളും കാര്‍ത്തിക് കളിച്ചിട്ടുണ്ട്. ഒരു സമയത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു മുരളി വിജയ്. ടെസ്റ്റില്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വിജയ് മികച്ച ഇന്നിങ്‌സുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആയിരിക്കെ തന്നെ ദിനേശ് കാര്‍ത്തിക്കും മുരളി വിജയിയും ശത്രുക്കളായിരുന്നു. ഇരുവരും തമ്മില്‍ ചിരവൈരമുണ്ടായിരുന്നു. 
 
2018 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദിനേശ് കാര്‍ത്തിക്കും മുരളി വിജയിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്നാല്‍, ഇരുവരും പരസ്പരം മിണ്ടിയിട്ടില്ല. പരമ്പരയില്‍ ഉടനീളം ഇരുവരും ശത്രുതാമനോഭാവത്തോടെയാണ് പെരുമാറിയത്. 

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രണയങ്ങളും കുടുംബ ജീവിതവും സംഭവബഹുലമായിരുന്നു. കുട്ടിക്കാലം മുതല്‍ നികിത വന്‍ജരയുമായി അടുപ്പത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്. ഇരുവരും ഒന്നിച്ചാണ് വളര്‍ന്നത്. കാര്‍ത്തിക്കിന്റെയും നികിതയുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുണ്ടായിരുന്നു. കാര്‍ത്തിക്കിനെയും നികിതയെയും ജീവിതത്തില്‍ ഒന്നിപ്പിക്കാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചു. കാര്‍ത്തിക്കും നികിതയും പൂര്‍ണ്ണ സമ്മതമറിയിച്ചു. 2007 ലാണ് ഇരുവരുടെയും വിവാഹം. നികിതയെ വിവാഹം കഴിക്കുമ്പോള്‍ കാര്‍ത്തിക്കിന്റെ പ്രായം വെറും 21 ആയിരുന്നു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. 
 
നികിതയുടെയും കാര്‍ത്തിക്കിന്റെയും കുടുംബ ജീവിതത്തിന് വെറും അഞ്ച് വര്‍ഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. തമിഴ്‌നാട് ടീമില്‍ ദിനേശ് കാര്‍ത്തിക്കിന്റെ സഹതാരമായിരുന്ന മുരളി വിജയുമായി നികിതയ്ക്ക് ബന്ധമുണ്ടായിരുന്നു. 2012 ല്‍ തമിഴ്‌നാടിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കുമ്പോഴാണ് തന്റെ ഭാര്യക്ക് മുരളി വിജയുമായി ബന്ധമുണ്ടെന്ന് കാര്‍ത്തിക് അറിഞ്ഞത്. ഇത് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചു. 
 
കാര്‍ത്തിക്കുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ നികിത പിന്നീട് മുരളി വിജയിയെ വിവാഹം ചെയ്തു. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട് ഇപ്പോള്‍. 
 
പിന്നീട് 2015 ലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലുമായി അടുപ്പത്തിലാകുന്നത്. ഇരുവരുടെയും ഫിറ്റ്‌നെസ് സെക്ഷന് മേല്‍നോട്ടം വഹിച്ചിരുന്നത് ഒരേ പരിശീലകനാണ്. ഇരുവരുടെയും സൗഹൃദം വളര്‍ന്നു. 2015 ഓഗസ്റ്റില്‍ കാര്‍ത്തിക് ദീപികയെ വിവാഹം ചെയ്തു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments