Webdunia - Bharat's app for daily news and videos

Install App

ധോണി ഒരു വാക്കുപോലും പറഞ്ഞില്ല, ഹൃദയത്തിൽ കത്തി കുത്തിയിറക്കിയ വേദന തോന്നി

Webdunia
വ്യാഴം, 23 ഏപ്രില്‍ 2020 (12:57 IST)
ഐപിഎല്ലില്‍ 6 ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുളള താരമാണ് ദിനേശ് കാര്‍ത്തിക്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചപ്പോഴും ഏറെ മോഹിച്ച സ്വന്തം നാടിന്റെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിയ്ക്കാൻ ദിനേശ് കാർത്തിക്കിന് സാധിച്ചിട്ടില്ല.
 
ഐപിഎൽ ആദ്യ സീസണില്‍ തനിക്ക് പകരം ധോണിയെ തിരഞ്ഞെടുത്തപ്പോൾ ഹൃദയത്തില്‍ കത്തി കുത്തിയിറക്കുന്നതുപോലെയുളള വേദന തോന്നി എന്ന് വെപ്പെടുത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക് ഇപ്പോൾ. ക്രിക്ബസിലെ ചാറ്റ് ഷോയിലാണ് ദിനേശ് കാർത്തിക്കിന്റെ വെളിപ്പെടുത്തൽ 'അവർ ആദ്യം തിരഞ്ഞെടുത്ത പേര് എം എസ് ധോണിയുടേതായിരുന്നു. 1.5 മില്യണ് ധോണിയെ ചെന്നൈ തിരഞ്ഞെടുത്തപ്പോൾ എന്റെ വലതു വശത്തായി കോര്‍ണറില്‍ ഇരിക്കുകയായിരുന്നു ധോണി. 
 
സിഎസ്‌കെ തന്നെ ടീമിലെടുക്കാന്‍ പോകുന്നുവെന്നതിനെ കുറിച്ച്‌ ഒരു വാക്കുപോലും ധോണി എന്നോട് പറഞ്ഞിരുന്നില്ല. ധോണിക്ക് അതിനെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്ന് ഞാന്‍ ഊഹിച്ചു. പക്ഷേ, എനിക്കപ്പോൾ ഹൃദയത്തില്‍ കത്തി കുത്തിയിറക്കുതു പോലെ തോന്നി, എന്നെ അവര്‍ പിന്നീട് തിരഞ്ഞെടുക്കുമെന്ന് കരുതി. ഇപ്പോള്‍ 13 വര്‍ഷമായി. സിഎസ്‌കെയിൽനിന്നുമുള്ള വിളിയ്ക്കായി ഇപ്പോഴും കാത്തിരിയ്ക്കുകയാണ്' കാർത്തിക് പറഞ്ഞു


ഫോട്ടോ ക്രെഡിറ്റ്സ്: ഐ‌പി‌ൽ 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

ഇതിഹാസതാരം സുനിൽ ഛേത്രി കളമൊഴിയുന്നു, അവസാനമത്സരം കുവൈത്തിനെതിരെ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

അടുത്ത ലേഖനം
Show comments