പരീക്ഷിച്ച് പരീക്ഷിച്ച് ടീമിനെ ഇല്ലാതാക്കരുത്, ഗംഭീറിനും സൂര്യയ്ക്കും താക്കീതുമായി റോബിൻ ഉത്തപ്പ

അഭിറാം മനോഹർ
വെള്ളി, 12 ഡിസം‌ബര്‍ 2025 (16:08 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകനെയും നായകനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ. ഫ്‌ലെക്‌സ്ബിലിറ്റി എന്ന പേരില്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ടീമില്‍ നടത്തുന്ന പരീക്ഷണങ്ങളെയാണ് ഉത്തപ്പ വിമര്‍ശിച്ചത്. ഈ സമീപനം ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയായി മാറുന്ന സാഹചര്യമാണുള്ളതെന്നും ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ ടീമിലെ പ്രധാന ബാറ്റര്‍മാര്‍ ഫോമിലല്ല എന്നത് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഉത്തപ്പ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
 
ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കില്‍ കൂടി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിങ്ങ്‌സ് അതിന് പ്രധാന കാരണമാണെന്ന് ഉത്തപ്പ പറയുന്നു. ഹാര്‍ദ്ദിക്കിന്റെ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ 30-40 റണ്‍സ് കുറവില്‍ ഇന്നിങ്ങ്‌സ് അവസാനിച്ചേനെ. ഇത്തരം കാര്യങ്ങള്‍ ആശങ്കാജനകമാണ്. ടീം വിജയിക്കുന്നു എന്നതിനാല്‍ പുറത്ത് പ്രശ്‌നങ്ങളില്ലാത്തത് പോലെ തോന്നുന്നതാണ്. സൂര്യയുടെ നായകനെന്ന നിലയിലെ വിജയശതമാനം 85 ആണ്. എന്നാല്‍ അടുത്ത 9 മത്സരങ്ങളില്‍ അത് ഇടിഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയേയും ബാറ്റിങ്ങിനെയും ബാധിക്കും. ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ടീമിന്റെ പ്രധാന ബാറ്റര്‍മാരെല്ലാം ഫോമിലായിരിക്കണമെന്ന് ഉറപ്പാക്കണം. എന്നാല്‍ ഗില്‍,സൂര്യ എന്നിവരുടെ സമീപകാല പ്രകടനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഉത്തപ്പ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav : സൂര്യ അഞ്ച് കളികളിൽ അഞ്ചും ജയിപ്പിക്കാൻ മിടുക്കുള്ള താരം : ശിവം ദുബെ

ധോനി ഇമ്പാക്ട് പ്ലെയറായി മാറും, ചെന്നൈ ടീമിലെ യുവതാരങ്ങൾക്ക് സഞ്ജു ചേട്ടനാകും, ഇത്തവണ വെടിക്കെട്ട് യുവനിര

ഇനി താഴാനില്ല, കിട്ടാനുള്ളതെല്ലാം ബോണസെന്ന മനോഭാവത്തിൽ കളിക്കണം, ഗില്ലിന് ഉപദേശവുമായി ശ്രീകാന്ത്

India vs South Africa: സൂര്യയ്ക്കും ഗില്ലിനും ഇന്ന് നിർണായകം, ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്

Liam Livingstone: 'ഇവര്‍ക്കെന്താ പ്രാന്തായോ'; ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ്, പിന്നാലെ 13 കോടി !

അടുത്ത ലേഖനം
Show comments