അവനോട് കലിപ്പിടാൻ നിൽക്കണ്ട, അവൻ ഇപ്പോൾ ഡിഎസ്പിയാണ്, സിറാജിനോട് കോർത്ത കോൺവെയോട് ഗവാസ്കർ

അഭിറാം മനോഹർ
വെള്ളി, 18 ഒക്‌ടോബര്‍ 2024 (12:56 IST)
siraj- conway
ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടത്തിന്റെ രണ്ടാം ദിനത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് നടത്തിയ വാക്‌പോരില്‍ രസകരമായ കമന്റുമായി ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ സിറാജ് എറിഞ്ഞ പന്തില്‍ കോണ്‍വെ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്ത് കോണ്‍വെ പ്രതിരോധിച്ചപ്പോൾ കോണ്‍വെയ്ക്ക് അടുത്തെത്തി സിറാജ് വിരല്‍ ചൂണ്ടുകയായിരുന്നു.
 
 എന്നാല്‍ സിറാജിന്റെ പ്രകോപനത്തെ ഒരു ചെറുചിരിയോടെയാണ് കോണ്‍വെ നേരിട്ടത്. ഇതിന് പിന്നാലെയാണ് കമന്ററി ബോക്‌സില്‍ നിന്നും സുനില്‍ ഗവാസ്‌കര്‍ രസകരമായ കമന്റുമായി എത്തിയത്. സിറാജിനോട് കളിക്കാന്‍ നില്‍ക്കണ്ട. അവന്‍ പഴയ ആളല്ല ഇപ്പോള്‍ ഡിഎസ്പിയാണെന്നാണ് ഗവാസ്‌കര്‍ കമന്ററിയില്‍ പറഞ്ഞത്. ടീം അംഗങ്ങള്‍ സിറാജിന് സല്യൂട്ട് അടിക്കാറുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഗവാസ്‌കര്‍ തമാശയായി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗില്‍ പുറത്ത്, സഞ്ജു കീപ്പര്‍

അപകടകാരി, ആളികത്താന്‍ കഴിവുള്ളവന്‍; സഞ്ജു ടോപ് ഓര്‍ഡറില്‍ സ്ഥിരമാകാത്തത് എന്തുകൊണ്ടെന്ന് ശാസ്ത്രി

Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്‌സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു

ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല : ഇഷാൻ കിഷൻ

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ കിഷനും പരിഗണനയിൽ

അടുത്ത ലേഖനം
Show comments