Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീമിന്റെ ഉറക്കം കെടുത്താന്‍ ഇവനാരെന്ന് കോഹ്‌ലി - ടെസ്‌റ്റ് നായകന്‍ കലിപ്പില്‍

ഇത് റോക്കറ്റ് സയന്‍‌സൊന്നുമല്ലല്ലോ ?; ടീം ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത് എന്താണ് - കോഹ്‌ലിയുടെ കലിപ്പന്‍ ഉത്തരം

ഇന്ത്യൻ ടീമിന്റെ ഉറക്കം കെടുത്താന്‍ ഇവനാരെന്ന് കോഹ്‌ലി - ടെസ്‌റ്റ് നായകന്‍ കലിപ്പില്‍
രാജ്കോട്ട് , ചൊവ്വ, 8 നവം‌ബര്‍ 2016 (19:47 IST)
ഡിആർഎസ് ഇന്ത്യൻ ടീമിന്റെ ഉറക്കം കെടുത്തുന്നില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലി. ഡിആർഎസ് റോക്കറ്റ് സയൻസല്ല. പ്രധാനമായും വിക്കറ്റ് കീപ്പർക്കും ബൗളർക്കുമാണ് ഡിആർഎസിൽ കൂടുതൽ പങ്കുവഹിക്കാൻ കഴിയുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.

ഒരു ക്രിക്കറ്റ് താരത്തിന് പന്ത് പാഡിൽ തട്ടിയോ, ലൈനിനു പുറത്താണോ പിച്ച് ചെയ്‌തതെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഇത് മനസിലാക്കാന്‍ ഡിആർഎസിന്റെ ശാസ്‌ത്രം അന്വേഷിച്ചു പോകുകയോ പഠിക്കുകയോ വേണ്ട. ഡിആർഎസ് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നമ്മൾ ടിവിയിൽ കണ്ടു മനസിലാക്കിയ കാര്യമാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഡിആർഎസ് വിഷയത്തില്‍ നമ്മള്‍ തല പുകയ്‌ക്കേണ്ട ആവശ്യമില്ല. അമ്പയറുടെ തീരുമാനത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിശോധിക്കാനാണ് ഡിആർഎസ് ഉപയോഗിക്കേണ്ടി വരുന്നത്. ചിലപ്പോള്‍ അത് നല്ലൊരു കാര്യമാണെന്നും ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവരെ ഭയക്കണമെന്ന് കുംബ്ലെ, കോഹ്‌ലിക്ക് തലവേദനയുണ്ടാക്കുന്നത് ഇവരോ ?