Ind vs Eng: പിടിച്ചുനിന്നത് ക്രൗളി മാത്രം, ഇംഗ്ലണ്ടിനെ കറക്കിയെറിഞ്ഞ കുൽദീപും അശ്വിനും, 218ന് പുറത്ത്

അഭിറാം മനോഹർ
വ്യാഴം, 7 മാര്‍ച്ച് 2024 (14:59 IST)
India vs eng
ഇന്ത്യക്കെതിരായ അഞ്ചാമത്തെ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ബെന്‍ ഡെക്കറ്റും സാക് ക്രൗളിയും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 64 റണ്‍സ് നേടിയ ശേഷമാണ് സഖ്യം പിരിഞ്ഞത്. ഒരു ഘട്ടത്തില്‍ 175 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 218ന് ഓള്‍ ഔട്ടായത്. കുല്‍ദീപ് യാദവും രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ട് നിരയെ കറക്കിയെറിഞ്ഞത്.
 
ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ 79 റണ്‍സുമായി സാക് ക്രൗളി മാത്രമാണ് പിടിച്ചുനിന്നത്. 26 റണ്‍സുമായി ജോ റൂട്ടും 29 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും പവലിയനിലേക്ക് മടങ്ങിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുണ്ടായിരുന്നത്. 175ന് 3 എന്ന നിലയില്‍ നിന്നും 8 റണ്‍സെടുക്കുന്നതിനിടയില്‍ 4 വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വാലറ്റക്കാരില്‍ 24 റണ്‍സുമായി ബെന്‍ ഫോക്‌സ് മാത്രമാണ് പൊരുതി നോക്കിയത്.
 
ഇന്ത്യയ്ക്കായി 15 ഓവറുകളില്‍ നിന്നും 72 റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവ് 5 വിക്കറ്റും 11.4 ഓവറില്‍ 51 റണ്‍സ് വഴങ്ങി രവിചന്ദ്ര അശ്വിന്‍ 4 വിക്കറ്റും സ്വന്തമാക്കി. അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരമാണിത്. രവീന്ദ്ര ജഡേജയ്ക്കാണ് ഒരു വിക്കറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments