Webdunia - Bharat's app for daily news and videos

Install App

അർജന്റീനയ്‌ക്കായി വലിയ കിരീടങ്ങൾ നേടാൻ മെസിക്കും കഴിഞ്ഞിട്ടില്ല, കോലിയുടെ കിരീടവരൾച്ചയിൽ റമീസ് രാജ

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (15:03 IST)
പ്രധാനപ്പെട്ട കിരീടങ്ങൾ ഒന്നും തന്നെ നേടാനാവാത്ത ഇന്ത്യൻ നായകൻ വിരാട് കോലിയെ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയോട് ഉപമിച്ച് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. മെസിക്കും അർജന്റീനയ്ക്ക് വേണ്ടി കിരീടങ്ങൾ ഒന്നും തന്നെ നേടാനായിട്ടില്ലെന്ന് ചൂണ്ടികാണിച്ചാണ് റമീസ് രാജയുടെ പ്രതികരണം.
 
‌സ്ഥിരതയേക്കാൾ മനോഭാവമാണ് ഫനലുകളിൽ നിർണായകമാവുക. പ്രധാനപ്പെട്ട നിമിഷങ്ങളിൽ ആധിപത്യം സ്ഥാപിക്കാനും ആത്മസംയമനം പാലിക്കാനുമുള്ള കഴിവാണ് ഒരു താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തനാക്കുന്ന‌ത്. വിവ് റിച്ചാർഡ്‌സ് അത്തരത്തിലുള്ള ഒരു താരമാണ്.
 
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കൊപ്പമാണ് കോലിയുടെ സ്ഥാനം. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാനായാൽ അത് കോലിയുടെ കിരീടത്തിലെ ഒരു പൊൻതൂവൽ ആയിരിക്കും. എക്കാലത്തെയും മികച്ച കളിക്കാരനാവാനുള്ള സുവർണാവസരമാണ് കോലിക്ക് മുന്നിലുള്ളത്.മെസിയെ പോലെ ചില വമ്പൻ‌മാർക്കും ഇതുവരെ ലോകകിരീടം ചൂടാനായിട്ടില്ലെന്നും റമീസ് രാജ പറഞ്ഞു.
 
ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം. കഴിഞ്ഞ വർഷം സെഞ്ചുറിയില്ലാതെയാണ് കോലി അവസാനിപ്പിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ നായകന്റെ സെഞ്ചുറി വരൾച്ചയ്ക്ക് കൂടി അറുതിയാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya Deshmukh: വനിതാ ചെസ് ലോകകപ്പിൽ ഫൈനലിൽ, ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്

Lionel Messi: മെസിക്ക് സസ്‌പെന്‍ഷന്‍? മയാമി വിടാനുള്ള കളികളെന്ന് അഭ്യൂഹം

Rishabh Pant: പന്ത് വീണ്ടും ബാറ്റിങ്ങിനെത്തുമോ? സാധ്യതകള്‍ ഇങ്ങനെ

Rishabh Pant: ഒന്നാം ഇന്നിങ്‌സില്‍ പന്ത് കളിക്കുന്ന കാര്യം സംശയത്തില്‍; പരുക്ക് ഗുരുതരമോ?

India vs England, 4th Test: മാഞ്ചസ്റ്ററില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യ; ലക്ഷ്യം 450 റണ്‍സ്

അടുത്ത ലേഖനം
Show comments