Webdunia - Bharat's app for daily news and videos

Install App

ഒരു രഞ്ജിട്രോഫി ടീം തിരെഞ്ഞെടുത്താൽ പോലും ഇങ്ങനെയായിരിക്കും, സഞ്ജു- ഇഷാൻ കിഷൻ വിഷയത്തിൽ ആർ അശ്വിൻ

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (13:03 IST)
കഴിഞ്ഞ ദിവസമാണ് ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരമായ സഞ്ജു സാംസണിന് ഇടം പിടിക്കാനാവാതെ പോയ ടീമില്‍ ഏറെക്കാലത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ഇടം ലഭിച്ചിരുന്നു. കെ എല്‍ രാഹുലിന്റെ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ടീം തിരെഞ്ഞെടുത്തിരിക്കുന്നത്. മധ്യനിരയില്‍ മോശം പ്രകടനം മാത്രമുള്ള സൂര്യകുമാര്‍ യാദവും ടീമിലുണ്ട്.
 
പരിക്കിന്റെ പിടിയിലുള്ള കെ എല്‍ രാഹുലിന് പകരമായി മധ്യനിരയില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇഷാന്‍ കിഷനെ ടീമില്‍ ഓപ്പണിംഗില്‍ മാത്രമെ പരിഗണിക്കാന്‍ ഇടയുള്ളു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കിഷന് തുണയായി. ഈ സാഹചര്യത്തില്‍ സഞ്ജുവോ കിഷനോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍.
 
സത്യത്തില്‍ ഇഷാന്‍ കിഷനും സഞ്ജുവും തമ്മില്‍ ഒരു മത്സരം തന്നെ നിലവിലില്ലെന്ന് അശ്വിന്‍ പറയുന്നു. നിങ്ങള്‍ ഒരു 15 അംഗ ടീമിനെ തിരെഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്കൊരു ബാക്കപ്പ് കീപ്പറെ വേണം. നിങ്ങളൊരു രഞ്ജി ടീം എടുക്കുമ്പോള്‍ പോലും അങ്ങനെയാണ്. ഇഷാന്‍ കിഷന്‍ ഒരു ബാക്കപ്പ് ഓപ്പണറാണ്. ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പറാണ്. നമ്പര്‍ അഞ്ചിലും ബാറ്റ് ചെയ്യാനാകുമെന്ന് ഇഷാന്‍ തെളിയിച്ചു. മധ്യനിരയില്‍ ഇന്ത്യയ്ക്ക് ഒരു ഇടം കയ്യന്‍ ബാറ്ററെ ആവശ്യവും ഉണ്ട്. ഇതെല്ലാം തന്നെ ഇഷാന്‍ നല്‍കുന്നു.അശ്വിന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mithali Raj: അന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റനാണ്, വിവാഹം കഴിഞ്ഞാൽ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെ നോക്കണമെന്ന് അയാൾ പറഞ്ഞു: മിതാലി രാജ്

ബുമ്ര എപ്പോഴും ടീമിനെ പറ്റി മാത്രം സംസാരിക്കുന്ന താരം, നായകനാക്കാൻ അവനേക്കാൾ മികച്ച ഓപ്ഷനില്ല: പുജാര

അഡ്‌ലെയ്ഡ് ടെസ്റ്റ്: സ്റ്റീവ് സ്മിത്തിനു പരുക്ക്

22 വയസ്സുള്ള ചെറിയ പയ്യൻ പോലും വെല്ലുവിളിക്കുന്നു, ഇന്ത്യയെ പാഠം പഠിപ്പിക്കണം, സ്റ്റാർക്കിനെ കളിയാക്കാൻ അവൻ വളർന്നിട്ടില്ല: മിച്ചൽ ജോൺസൺ

റൈറ്റ്സ് വാങ്ങാതെയാണോ പടമെടുത്തത്!, വിടാമുയർച്ചി നിർമാതാക്കൾക്ക് 150 കോടിയുടെ നോട്ടീസ് അയച്ച് ഹോളിവുഡ് കമ്പനി?

അടുത്ത ലേഖനം
Show comments