ബുമ്രയുടെ പരുക്ക് അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ സെലക്‍ടര്‍; ആരാധകര്‍ ആശങ്കയില്‍

മെര്‍ലിന്‍ സാമുവല്‍
ശനി, 28 സെപ്‌റ്റംബര്‍ 2019 (17:22 IST)
പരുക്കിന്റെ പിടിയിലായ ഇന്ത്യന്‍ ബോളര്‍ ജസ്‌പ്രിത് ബുമ്രയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കഠിനമായി ശ്രമിക്കുമെന്ന് മുഖ്യ സെലക്‍ടര്‍ എംഎസ്‌കെ പ്രസാദ്.

ബുമ്രയുടെ ആരോഗ്യനില അതീവ ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്. ആരോഗ്യം മികച്ചതാക്കാന്‍ ആകുന്നതെല്ലാം ചെയ്യും. വിശ്രമവും ചികിത്സയും തുടരുകയാണ്. യുവത്വം ഇനിയും ബാക്കിയുള്ള അദ്ദേഹം ശക്തമായി തന്നെ തിരിച്ചെത്തും.

പരുക്കുകളില്‍ ചികിത്സയും മറ്റു ഒരുക്കുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളുടെ കയ്യിലല്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ് ബുമ്ര. എന്നാല്‍, ട്വന്റി- 20 മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.

അതേസമയം, ബുമ്രയുടെ പരുക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബോളിംഗ് ആക്ഷനാണ് താരത്തിന് പരുക്കുകള്‍ ഉണ്ടാക്കുന്നതെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ പേസ് ബോളർ മനോജ് പ്രഭാകറും രംഗത്തുവന്നു.

ചെറിയ റൺ അപ്പുകളെടുത്ത് സര്‍വ്വ ആരോഗ്യവും സമാഹരിച്ചാണ് ബുമ്ര പന്തെറിയുന്നത്. തുടര്‍ച്ചയായി ഇങ്ങനെ പന്തെറിയുമ്പോള്‍ പരുക്കുകള്‍ പിടികൂടാനുള്ള സാഹചര്യവും വര്‍ദ്ധിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബി സി സി ഐ പ്രതിനിധി പറഞ്ഞു.

ആരാധകരുടെ പ്രിയതാരമായ ബുമ്രയുടെ പരുക്ക് ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ ബുമ്രയുടെ ബോളിംഗ് കാണാം എന്ന പ്രതീക്ഷോടെ കാത്തിരിക്കുമ്പോഴാണ് പരുക്ക് വില്ലനായി കടന്നു വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments