Webdunia - Bharat's app for daily news and videos

Install App

ബ്രെറ്റ്‌ലിയോ അക്തറോ പ്രശ്‌ന‌മില്ല, ബുദ്ധിമുട്ടിച്ച പേസർ ആരെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

Webdunia
ബുധന്‍, 18 മെയ് 2022 (19:32 IST)
ലോകക്രിക്കറ്റിൽ സജീവമായിരുന്ന സമയത്ത് ബൗളർമാരുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ ഇതിഹാസ ഓപ്പണിങ് താരമായിരുന്ന വിരേന്ദർ സെവാഗ്. ഏത് വമ്പൻ ബൗളറെയും ബൗണ്ടറിക്ക് വെളിയിലേക്ക് പായിക്കുമായിരുന്ന സെവാഗ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകൾക്ക് ഒരു വിരുന്ന് തന്നെയായിരുന്നു.
 
ഇപ്പോഴിതാ താൻ നേരിട്ട ലോകോത്തര ബൗളർമാരെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സെവാഗ്.ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീയെ നേരിടുകയെന്നത് വലി ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ലെന്നാണ് സെവാഗ് പറയുന്നത്. ലീയുടെ ബൗൾ നേർദിശയിലാണ് താഴേക്ക് വരുന്നത്. അതിനാൽ പന്ത് പിക്ക് ചെയ്യുക എളുപ്പമായിരുന്നു. പക്ഷേ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ആക്ഷനായിരുന്നു അക്തറിന്റേത്.
 
പക്ഷേ ഞാൻ കരിയറിൽ ഏറ്റവും ബുദ്ധിമുട്ടിയത് കിവീസ് താരം ഷെയ്‌ൻ ബോണ്ടിനെതിരെയാണ്.ബോണ്ടിന്റെ ഡെലിവെറികള്‍ സ്വിങ് ചെയ്ത ശേഷം നിങ്ങളുടെ ദേഹത്തേക്കായിരിക്കും വരുന്നത്. ഓഫ്‌സ്റ്റംപിന് പുറത്തു ബൗള്‍ ചെയ്താലും അതു ഈ തരത്തില്‍ സ്വിങ് ചെയ്ത് അകത്തേക്ക് കയറുമെന്ന് സെവാഗ് പറയുന്നു. ബാറ്റ് ചെയ്യുമ്പോൾ താൻ ഒരിക്കലും നാഴികകല്ലുകളെ പറ്റി ചിന്തിച്ചിരുന്നില്ലെന്നും സെവാഗ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments