Arjun Tendulkar: പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിയാന്‍ മാത്രം ഇങ്ങനെ ഒരാളെ ആവശ്യമുണ്ടോ? അര്‍ജുനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍

Webdunia
ബുധന്‍, 26 ഏപ്രില്‍ 2023 (08:42 IST)
Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍. പൂര്‍ണ സമയ ബൗളറായോ ഒരു ഓള്‍റൗണ്ടര്‍ ആയോ മുംബൈ അര്‍ജുനെ ഉപയോഗിക്കുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. 
 
ഗുജറാത്തിനെതിരായ മത്സരത്തില്‍ അര്‍ജുന്‍ പന്തെറിഞ്ഞത് ആകെ രണ്ട് ഓവര്‍ മാത്രം. അതും പവര്‍പ്ലേയില്‍. ആദ്യ പവര്‍പ്ലേ കഴിഞ്ഞതിനു ശേഷം ഒരിക്കല്‍ പോലും അര്‍ജുന് നായകന്‍ രോഹിത് ശര്‍മ പന്ത് കൊടുത്തിട്ടില്ല. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും അര്‍ജുന് നല്ല അടി കിട്ടുമെന്ന് പേടിച്ചാണ് രോഹിത് അങ്ങനെ ചെയ്തതെന്നാണ് ആരാധകരുടെ വാദം. താരപുത്രനെ മുംബൈ ഫ്രാഞ്ചൈസി സംരക്ഷിക്കാന്‍ നോക്കുകയാണെന്നും രോഹിത് അതിനു കൂട്ടുനില്‍ക്കുകയാണെന്നും ആരാധകര്‍ വാദിക്കുന്നു. 
 
അതേസമയം ബാറ്റിങ്ങിലും കാര്യങ്ങള്‍ അങ്ങനെ തന്നെ. ഓള്‍റൗണ്ടര്‍ ആണെന്ന് പറയുന്ന അര്‍ജുന്‍ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്യാനെത്തിയത് ഒന്‍പതാമനായി. പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിയാനും ഒന്‍പതാമനായി ബാറ്റിങ്ങിന് ഇറങ്ങാനും മാത്രമായി എന്തിനാണ് ഇങ്ങനെയൊരു താരം ടീമില്‍ എന്നാണ് ആരാധകരുടെ ചോദ്യം. അര്‍ജുന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുന്നത് നെപ്പോട്ടിസം മൂലമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

പിഎസ്എല്ലിലെ വിലകൂടിയ താരമായി സ്റ്റീവ് സ്മിത്ത്, ലേലം ബഹിഷ്കരിച്ച് അഫ്ഗാൻ താരങ്ങൾ

കൊളംബോയില്‍ ഒന്നും എളുപ്പമാകില്ല, ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാന്റെ സ്പിന്‍ കെണി

3 വിക്കറ്റെടുത്ത വരുണിന് കൊടുത്തത് 2 ഓവർ മാത്രം, അവനെ മുറിയിൽ പൂട്ടിയിടുന്നതായിരുന്നു നല്ലത്, സൂര്യകുമാറിൻ്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്ത്

Zimbabwe vs Australia : ഏത് ഓസീസ്, അവന്മാരെയെല്ലാം തീർത്ത്.. ഞെട്ടിച്ച് സിംബാബ്‌വെ, മുസർബാനിക്ക് 4 വിക്കറ്റ്

അടുത്ത ലേഖനം
Show comments