Webdunia - Bharat's app for daily news and videos

Install App

ഇതിനും നല്ലത് സഞ്ജുവിനെ ടീമിലെടുക്കാത്തതാണ്; രോഷം പുകയുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചീത്തവിളിയുമായി ആരാധകര്‍

Webdunia
വെള്ളി, 1 ജൂലൈ 2022 (08:26 IST)
ഇംഗ്ലണ്ട് പര്യടനത്തിലെ ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ടീമില്‍ മാത്രം സഞ്ജു സാംസണെ ഉള്‍ക്കൊള്ളിച്ചുള്ള ബിസിസിഐ നടപടി ചോദ്യം ചെയ്ത് ആരാധകര്‍. വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനു ശേഷം തിരിച്ചെത്തുന്നതോടെ ശേഷിക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ മാറ്റം വരുന്നു. സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ പുറത്തിരിക്കേണ്ടി വരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. 
 
വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ തിരിച്ചെത്തുന്നതോടെ ഒന്നാം ട്വന്റി 20 സ്‌ക്വാഡില്‍ ഉണ്ടായിരുന്ന സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപതി, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്ക് രണ്ട്, മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് സ്ഥാനം നഷ്ടമാകുന്നു. ഇത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. 
 
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ സഞ്ജുവിനെ ഒഴിവാക്കുന്നതില്‍ എന്ത് ന്യായീകരണമാണ് ഉള്ളതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേര്‍ ചോദിച്ചിരിക്കുന്നു. സഞ്ജുവിനോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. ബിസിസിഐയും സെലക്ടര്‍മാരും നോര്‍ത്ത് ഇന്ത്യന്‍ ലോബിയായി പ്രവര്‍ത്തിക്കുകയാണ്. ഇതിനേക്കാള്‍ നല്ലത് സഞ്ജുവിനെ ഒരു കളിയിലും ടീമിലെടുക്കാത്തതാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 
 
ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക്ക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് 
 
രണ്ട്, മൂന്ന് ട്വന്റി 20 മത്സരത്തിനുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്
 
മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍

തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ

പോണ്ടിങ്ങിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ, എന്നിട്ടും പന്തിന് പിന്നാലെ പോകാതെ പഞ്ചാബ്, കാരണമെന്ത് ?

ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്‌വെ തകർത്തു വിട്ടു, റിസ്‌വാനും സംഘത്തിനും കൂറ്റൻ തോൽവി

Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല

അടുത്ത ലേഖനം
Show comments