Webdunia - Bharat's app for daily news and videos

Install App

ഇത് ശിവനും ശക്തിയും ചേർന്നാലുള്ള മാസിനും മുകളിൽ, ഇന്ത്യയുടെ കാര്യം വന്നാൽ ഒന്നിച്ച് തന്നെ, വൈറലായി ഗംഭീർ-കോലി ചിത്രങ്ങൾ

അഭിറാം മനോഹർ
വ്യാഴം, 1 ഓഗസ്റ്റ് 2024 (13:36 IST)
Gambhir, Kohli
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ശ്രീലങ്കയെ ടി20യില്‍ പരമ്പരയില്‍ അടിയറവ് പറയിച്ചതിന് പിന്നാലെ അടുത്ത ദൗത്യവുമായി ഇന്ത്യന്‍ സംഘം. രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീം കൊളംബോയിലുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നു. ഗൗതം ഗംഭീര്‍ പരിശീലകനായതിന് ശേഷം കോലി ആദ്യമായി ഇന്ത്യന്‍ സംഘത്തില്‍ ചേര്‍ന്നത് ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.
 
കൊളംബോയില്‍ പരിശീലനത്തിനിടെയിലുള്ള കോലിയുടെയും ഗംഭീറിന്റെയും ചിത്രങ്ങള്‍ ബിസിസിഐ തന്നെയാണ് ഔദ്യോഗിക ഹാന്‍ഡിലിലൂടെ പുറത്തുവിട്ടത്. ചിത്രം പുറത്തുവന്നതും സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലായി. ഐപിഎല്ലില്‍ ഗംഭീറും കോലിയും തമ്മിലുണ്ടായ വാക്തര്‍ക്കമെല്ലാം നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതിനാല്‍ തന്നെ കൗതുകത്തോടെയാണ് പുതിയ ചിത്രങ്ങളെ ആരാധകര്‍ കാണൂന്നത്.
 
കളിക്കളത്തില്‍ വിവിധ ടീമുകളുടെ ഭാഗമായി പരസ്പരം പോരടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിക്ക് കീഴില്‍ ഇരുവരും ഒരുമയോടെ തന്നെ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 2നാണ് 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. രോഹിത്,കോലി എന്നിവര്‍ക്കൊപ്പം കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവരും ചെറിയ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2025ലെ ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ കണ്ടുകൊണ്ട് ശക്തമായ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments