Webdunia - Bharat's app for daily news and videos

Install App

ഹാർദ്ദിക് വേണ്ട സൂര്യ തന്നെ നായകനാകണമെന്ന് ഗംഭീർ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകുന്നു

അഭിറാം മനോഹർ
വ്യാഴം, 18 ജൂലൈ 2024 (12:51 IST)
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നു. ടി20 ലോകകപ്പിന് ശേഷം ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ആദ്യമായി ഇറങ്ങുന്ന പരമ്പരയില്‍ ഹാര്‍ദ്ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്ന ഗംഭീറിന്റെ ആവശ്യമാണ് ടീം പ്രഖ്യാപനം നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടുന്ന ഹാര്‍ദ്ദിക് ടീം നായകനാകുന്നത് ടി20യില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് ഗംഭീറിന്റെ നിലപാട്. എന്നാല്‍ നായകനായി ഹാര്‍ദ്ദിക് തന്നെ തുടരണമെന്ന നിലപാടാണ് ജയ് ഷാ അടക്കമുള്ള ബിസിസിഐ ഉന്നതര്‍ക്കുള്ളത്.
 
ടീം കോമ്പിനേഷന്‍ പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ടീം പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. ഇന്ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഈ മാസം 27ന് തുടങ്ങുന്ന പര്യടനത്തില്‍ 3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാകും ഇന്ത്യ കളിക്കുക. ഏകദിനത്തില്‍ വ്യക്തിപരമായ കാരണങ്ങളാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാറിനില്‍ക്കുമെന്നാണ് സൂചന. 2026ലെ ടി20 ലോകകപ്പ് കണക്കിലെടുത്ത് സൂര്യകുമാറിനെ ടി20 നായകനാക്കണമെന്നാണ് പരിശീലകനായ ഗംഭീറിന്റെ നിലപാട്. ഇക്കാര്യത്തില്‍ ബിസിസിഐ തീരുമാനമെന്താണെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Test Series Date, Time and Live Telecast: തലമുറ മാറ്റത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യ; ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Cristiano Ronaldo vs Lionel Messi: ഇന്റര്‍നാഷണല്‍ കിരീടങ്ങളില്‍ ആരാണ് മുന്നില്‍? വീണ്ടും ചൂടുപിടിച്ച് 'ഗോട്ട്' ചര്‍ച്ചകള്‍

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

അടുത്ത ലേഖനം
Show comments