ടീം ഇന്ത്യക്ക് ആശ്വസിക്കാം; ഒന്നാം ടെ​സ്റ്റി​ൽ ആ സൂപ്പര്‍ താരത്തെ കളിപ്പിക്കില്ലെന്ന് ദ​ക്ഷി​ണാ​ഫ്രി​ക്കന്‍ കോച്ച്

പ​രി​ക്ക് ഭേ​ദ​മാ​യാ​ലും സ്റ്റെ​യി​നി​നെ ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​പ്പി​ക്കി​ല്ലെ​ന്നു കോ​ച്ച്

Webdunia
ബുധന്‍, 3 ജനുവരി 2018 (11:41 IST)
ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താരം ഡെ​യ്ൽ സ്റ്റെ​യി​ൻ ക​ളി​ച്ചേ​ക്കി​ല്ല. പ​രി​ക്കി​ൽ​നി​ന്നും മുക്തനായെങ്കിലും ഒ​രു ഓ​ൾ​റൗ​ണ്ട​റെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്കന്‍ ടീം ആ​ലോ​ചി​ക്കു​ന്ന​താ​ണ് സ്റ്റെ​യി​നിന്റെ തി​രി​ച്ചു​വ​ര​വ് നീ​ട്ടു​ന്ന​ത്. പ​രി​ശീ​ല​ക​ൻ ഓ​ട്ടി​സ് ഗി​ബ്സ​ണാ​ണ് ഇക്കാര്യം സം​ബ​ന്ധി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്. 
 
ഏ​റെ​ക്കാ​ല​മാ​യി പ​രുക്കിന്റെ പിടിയിലായതിനെ തു​ട​ർ​ന്ന് ക​ളി​ക്ക​ള​ത്തി​നു പു​റ​ത്താ​യി​രു​ന്നു സ്റ്റെ​യി​ൻ. പേ​സ​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മായ സാഹചര്യമാണ് ആ​ദ്യ ടെ​സ്റ്റ് ന​ട​ക്കു​ന്ന ന്യൂ​ലാ​ൻ​ഡ്സിലുള്ളതെങ്കിലും നിലവിലുള്ള മൂന്ന് പേസര്‍മാരെ നിലനിര്‍ത്തി അവരോടൊപ്പം ഒ​രു സ്പി​ന്ന​റെ​യും ഒ​രു ഓ​ൾ​റൗ​ണ്ട​റെ​യും ക​ളി​പ്പി​ക്കാ​നാ​ണ് കോ​ച്ചി​ന്‍റെ പ​ദ്ധ​തിയെന്നാണ് റിപ്പോര്‍ട്ട്. 
 
സ്റ്റെ​യി​നി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടുത്തുകയും അ​ദ്ദേ​ഹ​ത്തി​നു ക​ളി​ക്കി​ടെ വീണ്ടും പ​രി​ക്കേല്‍ക്കുകയും ചെയ്താല്‍ അ​ത് ടീമിന് തി​രി​ച്ച​ടി​യാ​കു​മെന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഭയക്കുന്നു. റ​ബാ​ദ, ഫി​ലാ​ൻ​ഡ​ർ, മോ​ർ​ക്ക​ൽ, മോ​റി​സ് എ​ന്നി​ങ്ങ​നെ പ്ര​തി​ഭാ​ധ​ന​ൻ​മാ​രു​ടെ നി​ര പേ​സ് ബൗ​ളിം​ഗി​ൽ സ്ഥാ​നം കാ​ത്തു​നി​ൽ​ക്കു​ന്ന​തും സ്റ്റെ​യി​നിന്റെ തി​രി​ച്ചു​വ​ര​വ് വൈ​കി​പ്പി​ക്കു​ന്നു.

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം ബാറ്റർമാരെ ഗംഭീർ വിശ്വസിക്കണം, പിച്ച് വെച്ചല്ല വിജയിക്കേണ്ടത്, ടെസ്റ്റ് 3 ദിവസം കൊണ്ടല്ല 5 ദിവസം കൊണ്ട് തീർക്കേണ്ട കളി: സൗരവ് ഗാംഗുലി

India vs South Africa, 2nd Test: സുന്ദര്‍ വണ്‍ഡൗണ്‍ തുടരുമോ? രണ്ടാം ടെസ്റ്റ് 22 മുതല്‍

Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനത്തേക്ക് കുമാര്‍ സംഗക്കാര തിരിച്ചെത്തി

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

അടുത്ത ലേഖനം
Show comments