Webdunia - Bharat's app for daily news and videos

Install App

ധോണി പോയതോടെ സകലര്‍ക്കും ഇവനെ ഭയം; ഇത് ഓസീസ് ടീമിന്റെ ശവക്കുഴിയോ ? - മാക്‍സ്‌വെല്ലിനും സംശയമില്ല

വമ്പന്‍‌മാര്‍ക്കെല്ലാം കോഹ്‌ലിയെ ഭയം; മാക്‍സ്‌വെല്ലിന്റെ പ്രസ്‌താവന ഓസീസ് ടീമിനെ ഉലയ്‌ക്കുന്നു

Webdunia
ശനി, 4 ഫെബ്രുവരി 2017 (15:43 IST)
ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുന്ന സ്വന്തം ടീമിന് മുന്നറിയിപ്പുമായി ഗ്ലെന്‍ മാക്‍സ്‌വെല്‍. സ്‌പിന്നിനെ നേരിടാന്‍ പഠിക്കാതെ ഇന്ത്യയില്‍ അവര്‍ക്കെതിരെ ജയിക്കുക അസാധ്യമാണ്. സ്‌പിന്നിനെ അനായാസം നേരിടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പ്രകടനം കണ്ടു പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിരാട് കോഹ്‌ലിയെയും സംഘത്തെയും അവരുടെ നാട്ടിലെത്തി തോല്‍‌പ്പിക്കുക ബുദ്ധിമുട്ടാണ്. സ്‌പിന്‍ പിച്ചുകളാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് ഭീഷണി. ഇന്ത്യന്‍ സ്‌പിന്നര്‍മാരെ അവരുടെ നാട്ടില്‍ നേരിട്ട് റണ്‍സെടുക്കുക അതിലേറെ  പ്രയാസമുള്ള കാര്യമാണെന്നും മാക്‍സ്‌വെല്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ മത്സരത്തിന്റെ ഗതിയനുസരിച്ച് വ്യത്യസ്‌ത തന്ത്രങ്ങള്‍ മെനയുന്നതാകും നല്ലത്. അല്ലാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നും ക്രിക്കറ്റ് ഡോട്ട്‌കോം എയുവിന് നല്‍കിയ അഭിമുഖത്തില്‍ മാക്‌സ്‌വെല്‍ കൂട്ടിചേര്‍ത്തു.

നേരത്തെ ഓസീസ് ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണും അന്തരാഷ്ട്ര ക്രിക്കറ്റില്‍ നും വിരമിച്ച ഓസീസ് താരം മൈക്ക് ഹസിയും രംഗത്തെത്തിയിരുന്നു. തന്ത്രങ്ങള്‍ മെനയുന്നതില്‍ ബുദ്ധിരാക്ഷസനായ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് നായകസ്ഥാ‍നം ഏറ്റെടുത്ത വിരാട് കോഹ്‌ലിയെ ആണ് എതിരാളികള്‍ക്ക് ഭയം.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്വിസ്റ്റോട് ട്വിസ്റ്റ്, പാകിസ്ഥാൻ കടുംപിടുത്തം നടത്തി പിന്മാറിയാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ!

മെസി നയിച്ചിട്ടും രക്ഷയില്ല; പരഗ്വായോടു തോറ്റ് അര്‍ജന്റീന

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

അടുത്ത ലേഖനം
Show comments